സ്കൂൾ കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്ര നിർമ്മാണം: കര്‍ശന നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട്: സ്കൂൾ കുട്ടികളെ ഉപയോഗിച്ച് അശ്ലീലചിത്രങ്ങൾ നിർമ്മിക്കുന്ന കുറ്റവാളികളുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും അവയ്ക്കെതിരെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമിടയിൽ ബോധവത്കരണം നൽകുന്നതിനും നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ക്രൈം ബ്രാഞ്ച് ഐ.ജിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിച്ച് ഇത്തരം ഗുരുതര കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സാമൂഹിക നീതി വകുപ്പിൻറെയും സർക്കാരിതര സംഘടനകളുടെയും സഹായത്തോടെ അശ്ലീല ചിത്രങ്ങൾക്കെതിരെ കുട്ടികൾക്കിടയിൽ സ്കൂളുകൾ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉറപ്പ് വരുത്തണമെന്ന് ഉത്തരവിൽ പറയുന്നു. ഇത്തരം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ലാ,താലൂക്ക് തല ലീഗൽ സർവീസ് അതോറിറ്റികളുടെ സഹായം തേടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

Recommended Video
ബോധവൽകരണ പരിപാടികൾക്ക് പുറമേ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും കൗൺസിലിംഗും നിയമ സഹായവും ഉറപ്പാക്കണം. പത്ര - ദൃശ്യ മാധ്യമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുന്നതിനായി നടത്തുന്ന സേവനകൾ സ്തുത്യർഹമാണെന്നും അവ തുടരണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കുട്ടികളെ വലയിലാക്കി നീല ചിത്രങ്ങൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications