കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ പരിശോധന: സ്വമേധയാ കേസെടുത്തു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയില്‍ പരിശോധന നടത്തി. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ചത്.
സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മാനസികാരോഗ്യകേന്ദ്രത്തിലെ ദാരുണ സംഭവം അത്യന്തം ഗൗരവകരമാണെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു.

മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടും ജില്ലാ പോലീസ് മേധാവിയും 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 22 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ കമ്മീഷന്‍ അംഗം, അധികൃതരും അന്തേവാസികളുമായി സംസാരിച്ചു. ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് നീണ്ട സാഹചര്യം അദ്ദേഹം പരിശോധിച്ച് മനസിലാക്കി. കൊലപാതകം തടയുന്നതില്‍ അധികൃതര്‍ക്ക് പിഴവ് സംഭവിച്ചെന്ന പരാതിയും കമ്മീഷന്‍ പരിശോധിക്കും. മഹാരാഷ്ട്ര സ്വദേശിനി ജയറാം ജിലോട്ട് (30) ആണ് മരിച്ചത്.
കോഴിക്കോട് 1446 പേര്‍ കോവിഡ് പോസിറ്റീവ് രോഗമുക്തി 2,368 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,446 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കംവഴി 1,389 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 32 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നുവന്ന 17 പേര്‍ക്കും 8 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5,912 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2,368 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 11,186 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 19,210 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,738 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ :
സര്‍ക്കാര്‍ ആശുപത്രികള്‍ - 228
സ്വകാര്യ ആശുപത്രികള്‍ - 433
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 24
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 23
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ - 9,018


Click it and Unblock the Notifications