കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍; വൃത്തിഹീനമായ ഫാമുകള്‍ക്കും അറവുശാലകള്‍ക്കും പിടിവീഴും

Google Oneindia Malayalam News

കോഴിക്കോട്: കോഴിഫാമുകളും അറവുശാലകളും നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്നും മനുഷ്യജീവന് അപകടകരമായ നടപടികള്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള നിര്‍ദ്ദേശം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമുകളും അറവുശാലകളും ഉണ്ടാക്കുന്ന ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.

1

പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചമ്പാടിലുള്ള ചിക്കന്‍സ്റ്റാളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ 12 ന് നടത്തിയ മിന്നല്‍ പരിശോധനയാണ് വാര്‍ത്തയായത്. ചിക്കന്‍ സ്റ്റാളിന് പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ലൈസന്‍സുണ്ടെന്ന് ഇരു സ്ഥാപനങ്ങളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാംജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാം

സ്റ്റാളിനെതിരെ ഉയര്‍ന്ന പരിസ്ഥിതി നിയമ ലംഘനങ്ങള്‍ തെറ്റാണെന്ന് പഞ്ചായത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയതായി ഭക്ഷ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചകള്‍ പരിഹരിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു.20,000 രൂപ പിഴ ഒടുക്കിയിട്ടുണ്ട്.

ഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാംഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാം

ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ഭക്ഷ്യ സിവില്‍ സപ്ലൈസ് ജില്ലാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ഭക്ഷ്യ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

നേരത്തെ കോഴിക്കോട് സൗത്ത് ബീച്ചില്‍ നീന്തല്‍ക്കുളം നിര്‍മ്മാണത്തിനായി ഏറ്റെടുത്ത സ്ഥലവും മുടക്കിയ ലക്ഷങ്ങളും വാങ്ങിയ സാധനങ്ങളും പാഴായെന്ന ഗുരുതര പരാതിയെ കുറിച്ച് നേരിട്ട് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

1.55 ഏക്കര്‍ സ്ഥലമാണ് നീന്തല്‍കുളം നിര്‍മ്മിക്കാന്‍ സ്‌പോര്‍ട്ടസ് കൗണ്‍സിലിന് പാട്ടത്തിന് അനുവദിച്ചത്. 1999 മുതല്‍ 2019 വരെ പാട്ട കുടിശികയായ 6,93,27,650 രൂപ ഈടാക്കാന്‍ 2019 ഫെബ്രുവരി 11 ന് നോട്ടീസ് നല്‍കിയെങ്കിലും ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് ലഭിച്ചതിനാല്‍ നിര്‍ത്തിവച്ചു.

സ്ഥലം പോര്‍ട്ട് ഏറ്റെടുത്ത് വലിയൊരു ഭാഗം ബീച്ച് സൗന്ദര്യവത്ക്കരണത്തിനായി ഉപയോഗിച്ച് കഴിഞ്ഞു. എന്നാല്‍ 2018 മാര്‍ച്ച് 30 വരെയുള്ള പാട്ടക്കരാര്‍ തുക സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അടച്ചു. പാട്ടത്തിന് നല്‍കിയത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ്. പാട്ടം റദ്ദാക്കണമെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ റവന്യൂ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

കായിക പ്രേമികള്‍ക്കും നീന്തല്‍ താരങ്ങള്‍ക്കും പ്രയോജന പ്രദമായ ഒരു പദ്ധതിയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ പരസ്പര മത്സരം കാരണം നഷ്ടമായതെന്ന് പരാതിക്കാരനായ എസി ഫ്രാന്‍സിസ് കമ്മീഷനെ അറിയിച്ചു. പദ്ധതി നടപ്പിലാക്കാത്തതു കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇത് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പരാതിയില്‍ കഴമ്പുണ്ടെന്നും സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും കമ്മീഷന്‍ പറഞ്ഞു.

വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍

Kozhikode
English summary
human rights commission instruction to food department to clean up poultery centres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X