കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല സ്ത്രീപ്രവേശം - സ്വമേധയാ കേസെടുക്കില്ല, പരാതി ലഭിച്ചാല്‍ നോക്കാം: മനുഷ്യാവകാശ കമ്മിഷന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: യുവതികളുടെ ശബരിമല പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമയതിനാല്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി.മോഹനകുമാര്‍. കോഴിക്കോട് റസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറ്റിംഗില്‍ 66 പരാതികള്‍ ലഭിച്ചതില്‍ 26 എണ്ണം തീര്‍പ്പാക്കി. മറ്റു കേസുകള്‍ കക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നും കൂടുതല്‍ സമയം വേണമെന്ന അപേക്ഷ ലഭിച്ചതിനെ തുടര്‍ന്നും മറ്റൊരു ദിവസത്തേക്ക് മാറ്റി.

<strong>ക്ഷേത്രം പൂട്ടിപ്പോകാൻ തന്ത്രിക്കാവില്ല, തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ, ദിവസശമ്പളം 1400 രൂപ</strong>ക്ഷേത്രം പൂട്ടിപ്പോകാൻ തന്ത്രിക്കാവില്ല, തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ, ദിവസശമ്പളം 1400 രൂപ

ഒഞ്ചിയത്ത് മുട്ട ഗ്രാമം പദ്ധതി നടപ്പാക്കുന്നതിനായി സിണ്ടിക്കേറ്റ് ബാങ്ക് ഓര്‍ക്കാട്ടേരി ബ്രാഞ്ചില്‍നിന്ന് 10,000 രൂപ വീതം വായ്പ ലഭിച്ച് ജപ്തി ഭീഷണി നേരിട്ട സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ജപ്തി നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ഒരു സംഘടനയുടെ കീഴില്‍ 330 സ്ത്രീകള്‍ക്കാണ് 10,000 രൂപ വീതം അനുവദിച്ചത്. പണം നേരിട്ട് നല്‍കാതെ യുവതികള്‍ക്ക് സ്വയം തൊഴില്‍ എന്ന രീതിയില്‍ മുട്ടക്കോഴികളെ വാങ്ങി നല്‍കുകയായിരുന്നു. എന്നാല്‍ ഗുണമേന്മ കുറഞ്ഞയിനം കോഴിക്കുഞ്ഞുങ്ങളായതു കൊണ്ടുതന്നെ പദ്ധതി വിജയകരമായില്ല. തുടര്‍ന്ന് ബാങ്ക് ജപ്തി നോട്ടിസ് നല്‍കിയപ്പോഴാണ് തങ്ങളുടെ പേരില്‍ പതിനായിരം രൂപ വീതം സംഘത്തിന് വായ്പ നല്‍കിയതായി അറിയുന്നതെന്നാണ് യുവതികളുടെ പരാതി. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് അഴിമതി ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കിയതായും കമ്മിഷന്‍ അംഗം അറിയിച്ചു.

sabarimalaprotest


പീഡനത്തിന് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന വിക്റ്റിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരം തുക വിനിയോഗം ഉള്‍പ്പെടെ നടപടികളെ കുറിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും കമ്മിഷന്‍ അംഗം അറിയിച്ചു. അടുത്ത സിറ്റിംഗ് നവംബര്‍ 21 ന് നടക്കും.

Kozhikode
English summary
human rights commission on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X