കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ത്ഥിനിയുടെ ചികിത്സയ്ക്ക് പിരിച്ച പണം സ്‌കൂള്‍ അധികൃതര്‍ നല്‍കിയില്ലെന്ന്: അന്വേഷണം!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വൃക്ക രോഗം ബാധിച്ച വിദ്യാര്‍ത്ഥിനിയുടെ ചികിത്സാര്‍ത്ഥം സ്‌കൂള്‍ അധികൃതര്‍ പിരിച്ച തുക കുട്ടിയുടെ കുടുംബത്തിന് നല്‍കിയില്ലെന്ന പരാതി അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു . ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെതിരെ അന്വേഷണം നടത്താനാണ് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.

''കള്ളന്മാർക്കെല്ലാം പേര് മോദി'' പരാമർശം; മോദിയുടെ പരാതിയിൽ രാഹുൽ ഗാന്ധി ഇന്ന് പാട്ന കോടതിയിൽ''കള്ളന്മാർക്കെല്ലാം പേര് മോദി'' പരാമർശം; മോദിയുടെ പരാതിയിൽ രാഹുൽ ഗാന്ധി ഇന്ന് പാട്ന കോടതിയിൽ

വിദ്യാഭ്യാസ ഉപഡയറക്ടര്‍,ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂലൈ 17 ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. അടുത്തിടെ വിരമിച്ച ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ സ്‌കൂളിലുള്ള എല്ലാ അധ്യാപകരില്‍ നിന്നും വിശദീകരണം വാങ്ങി കമ്മീഷന് സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി .

deposit-15


കുട്ടിയുടെ മാതാവ് ബേപ്പൂര്‍ കോട്ടപറമ്പ് സ്വദേശിനി സൈനബ നല്‍കിയ പരാതിയിലാണ് നടപടി. ഇവരാണ് മകള്‍ക്ക് വൃക്ക നല്‍കിയത്. പക്ഷേ ശസ്ത്രക്രിയക്കിടയില്‍ കുട്ടി മരിച്ചു. ഗവ.അച്ചുതന്‍ ഗേള്‍സ് സ്‌കൂളിലും ഗവ. ഗണപത് സ്‌കൂളിലും കുട്ടി പഠിച്ചിരുന്നു. വൃക്ക മാറ്റി വയ്ക്കാന്‍ ഇരു സ്‌കൂളുകളും പണം പിരിച്ചു . ഇതില്‍ അച്ചുതന്‍ സ്‌കൂള്‍ ധനസഹായം കൈമാറി. എന്നാല്‍ ഗണപത് സ്‌കൂള്‍ തുക കൈമാറിയില്ലെന്ന് മാതാവിന്റെ പരാതിയില്‍ പറയുന്നു. പണം പിരിച്ച വിവരം അറിയുന്ന പി ടി എ അംഗം കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ധനസഹായം കുടുംബത്തിന് നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 97,000 രൂപയാണ് കുട്ടിക്ക് വേണ്ടിക്ക് പിരിച്ചതെന്ന് രേഖകളില്‍ നിന്നും കമ്മീഷന്‍ മനസിലാക്കി .

Kozhikode
English summary
Human rights commission order to investigate cash fraud for treatment fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X