കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്: ഇന്‍ഷുറന്‍സ് നല്‍കിയില്ല, ഉദ്യോഗസ്ഥരില്‍നിന്ന് പലിശ ഈടാക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അപകടത്തില്‍ പരുക്കേറ്റ് തളര്‍ന്ന മത്സ്യത്തൊഴിലാളിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കാലതാമസം വരുത്തിയതിന് ഇന്‍ഷുറന്‍സ് തുകയുടെ ഏഴ് ശതമാനം പലിശ നല്‍കണമെന്ന് മനുഷ്യാവാകാശ കമ്മിഷന്‍ ഉത്തരവ്. വീഴ്ച വരുത്തിയ മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ കൈയില്‍നിന്നാണ് പലിശ ഈടാക്കേണ്ടത്. പുതിയങ്ങാടി പള്ളിക്കണ്ടി പടിഞ്ഞാറെ വട്ടക്കണ്ടിയില്‍ കെ.പി. ജയജീഷിനാണ് തുക നല്‍കേണ്ടത്. ജയജീഷിന്റെ ഭാര്യ സന്ധ്യ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹനദാസിന്റെ നിര്‍ദേശം.

<strong>സുപ്രീം കോടതി വിധി ആചാരങ്ങള്‍ പരിഗണിച്ചില്ല.... ശബരിമലയില്‍ നിലപാട് മാറ്റി ആര്‍എസ്എസ്</strong>സുപ്രീം കോടതി വിധി ആചാരങ്ങള്‍ പരിഗണിച്ചില്ല.... ശബരിമലയില്‍ നിലപാട് മാറ്റി ആര്‍എസ്എസ്

ജയജീഷിന് നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് ഭാര്യ സന്ധ്യ പല തവണ മത്സ്യഫെഡ് ഓഫിസില്‍ പരാതി നല്കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കി. ഇതിനു ശേഷവും മൂന്നു വര്‍ഷം കഴിഞ്ഞാണ് മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം 4.5 ലക്ഷം രൂപ അനുവദിച്ചത്. ഈ തുക നല്‍കുന്നതില്‍ മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ അക്ഷന്തവ്യമായ വീഴ്ചയാണ് വരുത്തിയതെന്നും പലിശ തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നുമാണ് മനുഷ്യാവകാശ കമ്മിഷന്‍ ജില്ലാ മത്സ്യഫെഡ് മാനേജര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

pmohandas-1

ജയജീഷിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് ഭാര്യ സന്ധ്യയും മക്കളും മത്സ്യഫെഡ് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജയജീഷിന് തുക നല്‍കാന്‍ മത്സ്യഫെഡ് നടപടി സ്വീകരിക്കുകയും തുക കൈമാറുകയുമായിരുന്നു.

Kozhikode
English summary
human rights commission orders to impose interest from insurance officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X