നടുറോട്ടില്‍ ഭാര്യക്കെതിരെ ഭര്‍ത്താവിന്റെ അക്രമണം; ദൃശ്യങ്ങള്‍ പുറത്ത്, പൊലീസ് കേസെടുത്തു
കോഴിക്കോട്: മീന്‍ വിറ്റ് കിട്ടുന്ന പണം കൊണ്ട് ഉപജീവനം നടത്തുന്ന യുവതിക്ക് നേരെ ഭര്‍ത്താവിന്റെ അഖ്രമണം. കോഴിക്കോട് നഗരമധ്യത്തില്‍ മീന്‍ വില്‍പ്പന നടത്തുന്ന ശ്യാമിലിക്ക് നേരെയാണ് ഭര്‍ത്താവ് നിധീഷ് അക്രമിച്ചത്. നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. അശോകപുരത്ത് റോഡരികില്‍ മീന്‍ വിറ്റുകിട്ടുന്ന പണംകൊണ്ടാണ് ശ്യാമിലിയും മൂന്ന് കുട്ടികളും ജീവിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മീന്‍ വില്‍പ്പന നടത്തിയ ലഭിച്ച പണം നിധീഷ് ചോദിച്ചിരുന്നു എന്നാല്‍ ഇത് ശ്യാമിലി നല്‍കാന്‍ തയ്യാായില്ല. പിന്നീട് നിധീഷ് ശ്യാമിലിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ബന്ധുവാണ് മൊബൈലില്‍ പകര്‍ത്തിയത്. ശ്യമിലിയുടെ കടയും വാഹനവും തല്ലിപൊളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
മര്‍ദ്ദനത്തില്‍ മൂക്കിനും ചെവിക്കും ശ്യാമിലിക്ക് പരിക്കേറ്റു. മര്‍ദനത്തില്‍ യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഏറെക്കാലമായി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം അനുഭവിക്കുന്നതായി ശാമിലി പറഞ്ഞു. നേരത്തെ നല്‍കിയ പരാതികളിലൊന്നും തെളിവില്ലെന്ന കാരണം പറഞ്ഞ് പൊലീസ് നടപടിയെടുത്തില്ലെന്നും ശ്യാമിലി ആരോപിച്ചു. കഴിഞ്ഞമാസം 14 ന് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയെങ്കിലും പരാതി കാണുന്നില്ലെന്നാണ് ഇന്നലെ പോയി അന്വേഷിച്ചപ്പോള്‍ പൊലീസ് പറഞ്ഞതെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിനെതിരെ നേരത്തെയും പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും ശ്യാമിലി പറയുന്നു.എന്നാല്‍ തന്നെ മര്‍ദ്ദിച്ചയാളുടെ പരാതി അവിടെയുണ്ടെന്നും യുവതി പറഞ്ഞു.

കഴിഞ്ഞ 12 വര്‍ഷകാലമായി ഇത് അനുഭവിക്കകുയാണെന്നും. ചെറിയ അടിയൊന്നുമല്ല ഇയാള്‍ അടിക്കാറെന്നും. തന്റെ എത്രയോ പരാതികള്‍ നടക്കാവ് സ്റ്റേഷനില്‍ ഉണ്ടെന്നും ശ്യാമിലി പറഞ്ഞു. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും കഴിഞ്ഞ മാസം കൊടുത്ത പരാതി പോലും അവിടെയില്ലെന്നും. മറിച്ച് എന്നെ അടിച്ചയാള്‍ നല്‍കിയ പരാതി അവിടെ ഉണ്ടെന്നും ശ്യാമിലി പറഞ്ഞു. ഭാര്യയും ഭര്‍ത്താവും ഒത്തുതീര്‍പ്പാക്കണം എന്നാണ് പൊലീസില്‍ നിന്നും പലപ്പോഴും ലഭിക്കുന്ന മറുപടി. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് മീന്‍ വില്‍പന നടത്തുന്നതെന്നും ശ്യമാലി പറഞ്ഞു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചതോടെ നടക്കാവ് പൊലീസ് നിധിഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാള്‍ വേറെയും കേസുകളില്‍ പ്രതിയാണെന്നും ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications