Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണങ്ങിപ്പോയ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം: കോഴിക്കോട് യുവാവ് അറസ്റ്റില്‍!

കോഴിക്കോട്: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നുകഴിയുന്ന ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മെഡിക്കല്‍ കോളജിനു സമീപം ചെറുകുന്നത്ത് വീട്ടില്‍ ഷനോജ് കുമാറിനെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ കൊലപാതകശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജോലി സ്ഥലത്തേക്കു വരികയായിരുന്ന സ്ത്രീയെ ഷനോജ്കുമാര്‍ തടഞ്ഞുനിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെട്ട സ്ത്രീ സമീപത്തെ വീട്ടില്‍ അഭയം തേടി. വീട്ടിലുള്ളവരും നാട്ടുകാരും ചേര്‍ന്നാണ് ഷനോജ് കുമാറിനെ പിടികൂടിയത്.

arrested-15374

ഇവര്‍ അറിയിച്ചതുപ്രകാരം ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സി.വി. പ്രതീഷും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ഷനോജും ഭാര്യയും അകന്നുകഴിയുകയാണെന്ന് പോലീസ് പറഞ്ഞു. വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഭാര്യയെ അപായപ്പെടുത്താന്‍ ഷനോജ്കുമാര്‍ ശ്രമിച്ചത്. അഞ്ചുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+