കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ അന്തരിച്ചു

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്; നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഗര്‍ഭിണി, കോഴിക്കോട് പേരാമ്പ്ര സ്വദേശി ജിഎസ് ആതിരയുടെ ഭർത്താവ് നിഥിൻ ചന്ദ്രൻ (29) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാവിലെ ഉണരാതായോടെ സുഹൃത്തുക്കൾ റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിതിന്റെ അപ്രതീക്ഷ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

 nithin-159

ദുബൈയിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായി ജോലി ചെയ്ത് വരികയായിരുന്നു നിഥിൻ. ഏഴ് മാസം ഗർഭിണിയായ ആതിര പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ ആദ്യ വിാമന സർവ്വീസിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഭാര്യയെ നാട്ടിലേക്ക് വിട്ടെങ്കിലും നിതിൻ ദുബൈയിൽ തന്നെ തുടരുകയായിരുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയാഘാതത്തിനും ചികിത്സയിലായിരുന്നു നിതിൻ എന്നാണ് വിവരം.

സാമൂഹ്യ സേവനങ്ങളിൽ സജീവമായിരുന്ന നിധിൻ കേരള ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ യുഎഇയിലെ കോ ഓർഡിനേറ്ററായിരുന്നു. കോൺഗ്രസ് പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തകനുമായിരുന്നു അദ്ദേഹം. കൊവിഡിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നടന്ന നിരവധി സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. ജോലി സമ്മർദ്ദത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനായി നിഥിൻ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

ഗര്‍ഭിണിയായ ആതിര തന്നെപ്പോലുള്ള ഗര്‍ഭിണികളുടെ മടക്കയാത്രാ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത് വലിയ വാർത്തയായിരുന്നു. ആതിരയുടെ പേരില്‍ ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് നാട്ടിലേക്ക് പുറപ്പെടുന്ന ആദ്യ വിമാനത്തിൽ തന്നെ ആതിരയ്ക്ക് മടങ്ങാൻ അവസരം ഒരുങ്ങുകയായിരുന്നു.

ദുബൈയിൽ ഐടി മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു ആതിര. സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനുള്ള ഇന്‍കാസിന്റെ സ്നേഹ സമ്മാനമെന്ന നിലയിൽ ഷാഫി പറമ്പിലായിരുന്നു ആതിരയ്ക്ക് ടിക്കറ്റ് നൽകിയത്. ഇതിന് പകരമായി രണ്ട് പേർക്കുള്ള ടിക്കറ്റുകൾ നിഥിനും നൽകിയിരുന്നു.

Recommended Video

cmsvideo
നിതിന്‌ വീട്ടുവളപ്പിൽ അന്ത്യവിശ്രമം; കണ്ണീരിൽ കുതിർന്ന യാത്രമൊഴി

കഠിനംകുളം പീഡനം; മേല്‍വസ്ത്രം മാത്രമായി രാത്രി കാറിന് മുന്നിൽ നിലവിളിച്ച് സ്ത്രീ, ആ രാത്രി നടന്നത്കഠിനംകുളം പീഡനം; മേല്‍വസ്ത്രം മാത്രമായി രാത്രി കാറിന് മുന്നിൽ നിലവിളിച്ച് സ്ത്രീ, ആ രാത്രി നടന്നത്

ഒരു വര്‍ഷം ആയാല്‍പ്പോലും മുഴുവൻ പ്രവാസികളെയും എത്തിക്കാനാവില്ല, വിമർശനവുമായി ഉമ്മൻ ചാണ്ടിഒരു വര്‍ഷം ആയാല്‍പ്പോലും മുഴുവൻ പ്രവാസികളെയും എത്തിക്കാനാവില്ല, വിമർശനവുമായി ഉമ്മൻ ചാണ്ടി

Kozhikode
English summary
husband of pregnant women who filed plea in sc for returning kerala died in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X