കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിഠായിത്തെരുവില്‍ വാഹനം വേണോ..? ഇനി ഐഐഎം സര്‍വെ തീരുമാനിക്കും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മിഠായിത്തെരുവില്‍ വാഹനഗതാഗതം അനുവദിക്കുന്നത് സംബന്ധിച്ച് പൊതജനാഭിപ്രായം ആരായാന്‍ ഐഐഎമ്മിന്റെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വ്വെ നടത്തും. സര്‍വ്വെ ഫലം ലഭിച്ചാല്‍ വ്യാപാരി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് തുടര്‍തീരുമാനം കൈക്കൊള്ളും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

<strong>വ്യാഴരാശി മാറ്റം നിങ്ങള്‍ക്ക് എങ്ങനെ?</strong>വ്യാഴരാശി മാറ്റം നിങ്ങള്‍ക്ക് എങ്ങനെ?

വാഹനഗതാഗതം രാത്രി 11 മുതല്‍ രാവിലെ 9 വരെയായി നിജപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ചെറിയ ഗുഡ്‌സ് വാഹനങ്ങള്‍ക്ക് സാധനം എത്തിക്കുന്നതിന് സര്‍വീസ് നടത്താം. അനുമതി ലഭിച്ച തെരുവു കച്ചവടക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ കച്ചവടത്തിന് അനുമതിയുള്ളത്. ഇവര്‍ക്കായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് മാത്രമാണ് കച്ചവടത്തിന് അനുമതി. എന്നാല്‍ എസ്.കെ സ്‌ക്വയറിന് സമീപം കച്ചവടം അനുവദിക്കില്ല.

SM Street

മിഠായിത്തെരുവില്‍ കലാകാരന്മാര്‍ക്ക് വിലക്കുണ്ടാവില്ലെന്നും യോഗത്തില്‍ മേയര്‍ അറിയിച്ചു. ഗതാഗത തടസവും തിരക്കും ഉണ്ടാവാത്ത തരത്തില്‍ ചെറിയ പരിപാടികള്‍ വാരാന്ത്യങ്ങളില്‍ നടത്താം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 8 മണി വരെയാണ് പരിപാടികള്‍ക്ക് സമയം അനുവദിക്കുക. തെരുവില്‍ വേസ്റ്റ് ബിന്‍ ഉപയോഗം കാര്യക്ഷമമായി നടപ്പാകുന്നില്ലെും വ്യാപാരികള്‍ മുന്‍കയ്യെടുത്ത് ഇക്കാര്യം ശ്രദ്ധിക്കണമെും മേയര്‍ നിര്‍ദേശിച്ചു.

ജില്ലാ കലക്ടര്‍ യു.വി ജോസ്, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ എ.വി അബ്ദുള്‍ മാലിക്, തഹസില്‍ദാര്‍ ഇ അനിതകുമാരി, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ സി.എന്‍ അനിത കുമാരി, ഡപ്യൂട്ടി കമ്മീഷണര്‍ കെ.എം ടോണി, സൗത്ത് എ.സി.പി അബ്ദുള്‍ റസാഖ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ആര്‍.എസ് ഗോപകുമാര്‍, എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ ജയന്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kozhikode
English summary
IIM survey in SM street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X