നേർച്ച കാണിക്കാമെന്നു പ്രലോഭിപ്പിച്ച് 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട്ട് പള്ളിഇമാം അറസ്റ്റിൽ
കോഴിക്കോട്: പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി ഇമാം അറസ്റ്റിൽ. കോഴിക്കോട് ഗാന്ധിറോഡ് പരിസരത്തെ പള്ളിയിലെ ഇമാമും മദ്രസ അധ്യാപകനുമായ നിലമ്പൂർ രാമംകുത്ത് ചോനാരി അബ്ദുൾ ബഷീർ (47) ആണ് മടവൂരിലെ മഖാം പരിസരത്തെ ലോഡ്ജിൽ നിന്നു അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനു ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
മടവൂരിലെ സിഎം മഖാമിൽ നേർച്ചയുണ്ടെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. ഇയാളുടെയും ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടിയുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. കുന്നമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പോലീസെത്തി ഇരുവരെയും ലോഡ്ജ്മുറിയിൽ നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനമേഖലയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതി മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയെ പോലീസ് അറസ്റ്റ് ചെയ്ത് ഏതാനും ദിവസങ്ങൾക്കിടെയാണ് ഈ സംഭവം. ഒരു മാസമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ മധുരയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക ശേഷമാണ് ഡി വൈ എസ് പി ഡി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications