Get Updates
Get notified of breaking news, exclusive insights, and must-see stories!

59 കുട്ടികളും അധ്യാപകരും മാത്രം; ഒറ്റ ദിവസം വയനാടിനായി സ്വരൂപിച്ചത് ഒരു ലക്ഷത്തിലേറെ രൂപ

കോഴിക്കോട്: അത്തോളിക്ക് സമീപം വേളൂർ ജിഎംയുപി സ്കൂളിലെ 59 വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകർ കൂടി ചേർന്നപ്പോൾ ഒരു ദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ രൂപ. 59 സ്കൂൾ കുട്ടികൾ തങ്ങളുടെ സമ്പാദ്യപദ്ധതിയായ 'ബാലനിധി'യിലെ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. ഇതോടൊപ്പം സമ്പാദ്യപദ്ധതിയിൽ അംഗങ്ങളല്ലാത്ത വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും കൂടി വിഹിതമിട്ടതോടെ തുക ഒരു ലക്ഷം കവിഞ്ഞു.

സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി എസ് ആർ ജ്യോതികയാണ് ബാലനിധിയിലെ സമ്പാദ്യം വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നൽകാൻ തയ്യാറായി ആദ്യം മുന്നോട്ടുവന്നത്. തുടർന്ന് ജ്യോതികയുടെ ക്ലാസ്സിലെ കുട്ടികളും മറ്റ് ക്ലാസ്സുകളിലെ കുട്ടികളുമായി വിദ്യാർത്ഥികൾ ഇത് ഏറ്റെടുക്കുകയായിരുന്നു. തുക എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രധാനാധ്യാപകൻ ടി എം ഗിരീഷ് ബാബു പറഞ്ഞു.

wayanad-help

അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് സ്ഥലം വിട്ടു നൽകി സുത്താൻ ബത്തേരി മുകളേൽ ഹൗസിൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ. സ്ഥലം കൈമാറ്റുന്നതിനുള്ള സന്നദ്ധത അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

തന്റെ പേരിൽ പലക്കാട് ജില്ലയിലെ തേങ്കുറുശ്ശിയിലുള്ള 11 സെന്റ് സ്ഥലം ദുരിത ബാധിതർക്കായി വിട്ടു നൽകുന്നതായാണ് അദ്ദേഹം അറിയിച്ചത്. 5.5 സെന്റ് വീതം രണ്ട് കുടുംബങ്ങൾക്ക് നൽകാനോ അവിടെ വീട് നിർമ്മിക്കാൻ ആരും തയ്യാറാകുന്നില്ലെങ്കിൽ സ്ഥലം വിൽപന നടത്തി തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനോ ഉള്ള സമ്മതപത്രവും മുഖ്യമന്ത്രിക്ക് നൽകി. പ്രവാസി വ്യവസായിയായ അബ്ദുറഹ്മാന് വേണ്ടി മരുമകൾ ഹെയ്ദി സ്ഥലത്തിന്റെ പ്രമാണങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.

രേഖകള്‍ വീണ്ടെടുക്കാം

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടികളാകുന്നു. എസ് എസ് എല്‍ സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവ. ഹൈസ്‌കൂള്‍ പ്രധാനധ്യാപകനെ രേഖാമൂലം അറിയിക്കാമെന്ന് വയനാട് ജില്ല കളക്ടർ അറിയിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവടങ്ങളിലും അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ 8086983523, 9496286723, 9745424496, 9447343350, 9605386561

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+