ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ആരോഗ്യപ്രവർത്തകനെ സസ്പെന്റ് ചെയ്തു
കോഴിക്കോട് ∙ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ച സംഭവത്തിൽ ഫിസിയോതെറാപ്പിനെ സസ്പെന്റ് ചെയ്തു. ബി മഹേന്ദ്രൻ നായരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
ബുധനാഴ്ച രാവിലെ ആശുപത്രിയിൽ ഫിസിയോതെറപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സയ്ക്കിടയിൽ പീഡിപ്പിച്ചെന്നാണ് പരാതി. ഒരു മാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോതെറപ്പി ചികിത്സയ്ക്ക് വിധേയമാകുന്നുണ്ട്. ഇതുവരെ ആരോഗ്യ പ്രവർത്തകയാണ് ചികിത്സ നടത്തിയിരുന്നത്.

ബുധനാഴ്ച എത്തിയപ്പോൾ ഇവർ തിരക്കിലായതിനാലാണ് മഹേന്ദ്രൻ നായർ ഫിസിയോതെറാപ്പി നടത്തിയത്. ഇതിനിടയിൽ ഇയാൾ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നത്. ഇന്നലെ വീണ്ടും പെൺകുട്ടി ചികിത്സയ്ക്കെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകയെ സംഭവം അറിയിച്ചു. തുടർന്നു ആശുപത്രി അധികൃതർ പോലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
പരാതിയിൽ ആരോപണവിധേയനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയിൽ നിന്നു ബീച്ച് ആശുപത്രിയിൽ എത്തിയതെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications