കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടാമൂഴം: എംടിയുടെ പിന്‍മാറ്റത്തിനു പിന്നില്‍ പ്രമുഖ നടന്‍, സംവിധായകനു പണികിട്ടിയ കഥ ഇങ്ങനെ!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എംടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നതില്‍നിന്ന് സംവിധായകനെ വിലക്കിയതിനു പിന്നില്‍ പ്രമുഖ നടന്റെ കരുനീക്കങ്ങള്‍കൂടി ഉള്ളതായി സൂചന. രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കുന്നതിന് ശ്രീകുമാര്‍ മേനോനുമായാണ് എം.ടി ധാരണയില്‍ എത്തിയിരുന്നത്. തിരക്കഥയും എം.ടി എഴുതി നല്‍കി. എന്നാല്‍, മൂന്നു വര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ ഷൂട്ടിങ് ഉള്‍പ്പെടെ ആരംഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് എം.ടി കരാറില്‍നിന്ന് പിന്‍മാറിയത്. കരാറില്‍നിന്ന് പിന്‍മാറാനുള്ള കാരണം കൃത്യമാണെങ്കിലും പിന്നില്‍ പ്രമുഖ നടന്റെ കൈകള്‍ ഉള്ളതായി ഈ മേഖലയിലുള്ളവര്‍ സംശയിക്കുന്നു.

<strong>ബോളിവുഡിലേതുപോലെ മലയാളത്തിലും സംഭവിച്ചിരുന്നെങ്കിൽ; അഞ്ജലി മേനോന് പിന്നാലെ പാർവതിയും പത്മപ്രിയയും</strong>ബോളിവുഡിലേതുപോലെ മലയാളത്തിലും സംഭവിച്ചിരുന്നെങ്കിൽ; അഞ്ജലി മേനോന് പിന്നാലെ പാർവതിയും പത്മപ്രിയയും

നേരത്തെ കല്യാണ്‍ ജ്വല്ലേഴ്‌സ് ഉള്‍പ്പെടെ ചില സ്ഥാപനങ്ങളുടെ പരസ്യ നിര്‍മാണവും പിആര്‍ ജോലികളുമൊക്കെയായി മുന്നോട്ടു പോവുകയായിരുന്നു ശ്രീകുമാര്‍ മേനോന്‍. കല്യാണിന്റെ പരസ്യത്തിലൂടെ ആയിരുന്നു നടി മഞ്ജു വാര്യരുടെ പുന:പ്രവേശം. ഇതില്‍ ചില അസംതൃപ്തികള്‍ പ്രമുഖ നടനും ഉണ്ടായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ തനിക്കെതിരായ നീക്കത്തില്‍ ഒരു സംവിധായകന്‍ ചരടുവലിക്കുന്നതായി പ്രമുഖ നടന്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കരാര്‍ പിന്‍വലിപ്പിക്കാനുള്ള കരുനീക്കങ്ങളിലൂടെ പ്രമുഖ നടന്‍ നല്‍കിയതെന്ന് കരുതുന്നു.

mtandsrikumarmenon

ജ്വല്ലറിയുടെ പരസ്യം വര്‍ഷങ്ങളായി തയാറാക്കിയിരുന്നത് മുംബൈ ആസ്ഥാനമായ പുഷ് ഇന്റ്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനമായിരുന്നു. ഇതിനു കീഴില്‍ വേള്‍ഡ് ലാബ് ഏഷ്യ എന്ന പബ്ലിക് റിലേഷന്‍സ് കമ്പനിയും പ്രവര്‍ത്തിച്ചു. ബിഗ്ബി അടക്കമുള്ളവരെ മലയാളത്തില്‍ പരസ്യരംഗത്ത് അഭിനയിപ്പിക്കാന്‍ ഇദ്ദേഹം കൊണ്ടുവന്നു. ഇതിന് ശേഷം സിനിമാ സംവിധാനത്തില്‍ മോഹം കലശലായതോടെ പരസ്യമേഖലയോട് വലിയ താല്പര്യമില്ലാതായി. ഇതോടെ കല്യാണ്‍ ജ്വല്ലറി പരസ്യകരാറില്‍നിന്ന് പിന്‍വാങ്ങി.

സിനിമാ മേഖലയിലേക്ക് ഇദ്ദേഹം പ്രവര്‍ത്തനം മാറ്റിയതോടെ വേള്‍ഡ് ലാബ് ഏഷ്യയുടെ പ്രവര്‍ത്തനവും മന്ദഗതിയിലായി. വേള്‍ഡ് ലാബ് ഏഷ്യയുടെ ക്ലയന്റായിരുന്ന ആസ്റ്റര്‍ മിംസും കരാറില്‍നിന്ന് പിന്‍വാങ്ങി. ഇതോടെ മാസങ്ങളായി ശമ്പളം ലഭിക്കാതായ ജോലിക്കാരെല്ലാം ചേര്‍ന്ന് സ്വന്തമായി മുംബൈ ആസ്ഥാനമായി ഒരു പബ്ലിക് റിലേഷന്‍സ് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. കേരളത്തിലും ഇന്ത്യയിലെ മെട്രോ നഗരങ്ങളിലുമെല്ലാം ബ്രാഞ്ചുകളുള്ള ഈ സ്ഥാപനങ്ങളില്‍നിന്ന് വിട്ടുപോയ മുന്‍ ജീവനക്കാര്‍ക്കും പ്രാദേശിക ഏജന്റുമാര്‍ക്കും ലക്ഷകണക്കിന് രൂപയാണ് ശ്രീകുമാര്‍ മേനോന്‍ ഇപ്പോഴും നല്‍കാനുള്ളത്. ശമ്പളം ചോദിച്ച ജീവനക്കാരെ ഭീഷണിപ്പെടുത്തുക വരെയുണ്ടായെന്ന് ആക്ഷേപവുമുണ്ട്.

ഇങ്ങനെ ശമ്പളയിനത്തില്‍ തന്നെ ലക്ഷങ്ങള്‍ നല്‍കാതെ അപ്രത്യക്ഷനായ ഇദ്ദേഹം പിന്നീട് മോഹന്‍ലാലിനെ നായകനാക്കി 'ഒടിയന്‍' എന്ന സിനിമ നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തയുമായാണ് രംഗത്തു വരുന്നത്. ഈ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുതിനിടെയാണ് എം.ടിയുടെ രണ്ടാമൂഴം ബിഗ് ബജറ്റ് സിനിമയാക്കി ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. പ്രമുഖ എന്‍.ആര്‍.ഐ വ്യവസായിയായ ബി.ആര്‍ ഷെട്ടിയാണ് സിനിമ നിര്‍മിക്കുന്നതെന്നും ആയിരം കോടി രൂപയാണ് ബജറ്റെന്നും ഇദ്ദേഹം പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.

ഇപ്പോള്‍ മൂന്നു വര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാതെ നീട്ടിക്കൊണ്ടുപോവുന്നതില്‍ ക്ഷുഭിതനായാണ് എം.ടി തിരക്കഥ തിരിച്ചുതരണമൊവശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുന്നത്. ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും കരാര്‍ കഴിഞ്ഞിട്ടും ഒരു വര്‍ഷം കൂടി സമയം അദ്ദേഹത്തിന് നീട്ടിനല്‍കിയെും എം.ടി ഹര്‍ജിയില്‍ പറയുന്നുണ്ട്. അതുകൊണ്ട് അഡ്വാന്‍സായി വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ തയാറാണെന്നും തിരക്കഥ തിരിച്ചുതരണമെുമാണ് എം.ടി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കേസ് വീണ്ടും ഒക്‌റ്റോബര്‍ 25ന് പരിഗണിക്കും.

അതേസമയം സംഭവം വിവാദമായതോടെ ശ്രീകുമാര്‍ മേനോന്‍ ഫേസ് ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തി. 'രണ്ടാംമൂഴം നടക്കും. ഞാന്‍ അദ്ദേഹത്തെ നേരില്‍ചെന്നു ണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. എത്രയും വേഗം രണ്ടാംമൂഴം സിനിമയായി കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ആ ആഗ്രഹം നിറവേറ്റികൊടുക്കും ' എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, സിനിമയിലെപ്രധാന റോള്‍ അവതരിപ്പിക്കേണ്ട മോഹന്‍ലാല്‍ ഒടിയനു ശേഷം രണ്ട് ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിരിക്കുകയാണ്. നൂറുകോടി ബജറ്റിലൊതുങ്ങുന്ന പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാരെക്കുറിച്ചുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്നിവയാണവ. ഇതോടെ 2019ലും രണ്ടാമൂഴത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ സാധ്യതയില്ലൊണറിയുന്നത്. ഇതുകൊണ്ടാണ് എം.ടി തിരക്കഥ തിരിച്ചുകിട്ടാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒടിയന്‍ സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവംവച്ച് ശ്രീകുമാര്‍ മേനോന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിലും താല്‍പ്പര്യം കുറഞ്ഞുവെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം.

Kozhikode
English summary
incidents behind mt vasudevan nairs step back from randamoozham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X