കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക് ഡൗൺ ലംഘിച്ച് ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം വിളമ്പി; ജീവക്കാർക്കെതിരെ കേസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്; ഇന്ത്യൻ കോഫി ഹൗസിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഭക്ഷണം വിളമ്പി. കോർപ്പറേഷന് സമീപത്തെ കോഫി ഹൗസിലാണ് സംഭവം. നിരവധി പേരാണ് ഇവിടെയെത്തി ഭക്ഷണം കഴിച്ചത്. സംഭവം വിവാദമായതോടെ പോലീസ് എത്തി കോഫി ഹൗസ് അടപ്പിച്ചു.

ഹോട്ടലുകൾക്ക് തുറക്കാൻ അനുമതി ഉണ്ടെങ്കിലും പാർസലായി മാത്രമേ ഭക്ഷണം വിതരണം ചെയ്യാവൂ എന്നാണ് സർക്കാർ നിർദ്ദേശം. ഇത് തള്ളിക്കൊണ്ടാണ് നിരവധി പേർക്ക് ഭക്ഷണം നൽകിയത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ സമീപത്തെ കടകളിൽ ഉള്ളവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പോലീസെത്തി ഹോട്ടൽ ജീവനക്കാരുടേയും ആളുകളുടേയും മൊഴിയെടുത്തു.

 restaurants-02-1483358587

അതേസമയം പുറത്തുനിന്ന് വന്നവർക്ക് ഭക്ഷണം നൽകിയിട്ടില്ലെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. ജീവനക്കാർക്ക് മാത്രമാണ് ഭക്ഷണം വിളമ്പിയത് എന്നും ഇവർ പറയുന്നു. അതേസമയം നിരവധി ആളുകൾ എത്തി ബക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഹോട്ടൽ അധികൃതർക്കെതിരേയും ഭക്ഷണം കഴിക്കാൻ എത്തിയവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഹോട്ടലിന്റെ പിറക് വശത്തായിട്ടാണ് ആളുകൾക്ക് ഇരിക്കാനുള്ള സ്ഥലം ഒരുക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ന് ആളുകൾ കൂടിയതോടെ സാധാരണ രീതിയിൽ ഭക്ഷണം വിളമ്പുകയായിരുന്നു. സാമൂഹിക അകലം പാലിക്കാതെ ഒരു മേശയ്ക്ക് ചുറ്റും നാല് പേര്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. അതേസമയം സംഭവത്തിൽ കോഫി ഹൗസ് മാനേജർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകുടം അറിയിച്ചു.

'കോൺഗ്രസിന്റേത് നാടകം, കുടിയേറ്റ തൊഴിലാളികളെ കാറിൽ എത്തിച്ചത്'; ചിത്രത്തിന് പിന്നിൽ'കോൺഗ്രസിന്റേത് നാടകം, കുടിയേറ്റ തൊഴിലാളികളെ കാറിൽ എത്തിച്ചത്'; ചിത്രത്തിന് പിന്നിൽ

രണ്ടര മാസത്തിന് ശേഷം മോദി ദില്ലിക്ക് പുറത്തേക്ക്, മമതയ്‌ക്കൊപ്പം ആകാശ നിരീക്ഷണം, ബംഗാളിന് 1000 കോടി!രണ്ടര മാസത്തിന് ശേഷം മോദി ദില്ലിക്ക് പുറത്തേക്ക്, മമതയ്‌ക്കൊപ്പം ആകാശ നിരീക്ഷണം, ബംഗാളിന് 1000 കോടി!

പ്രിയങ്കയ്ക്ക് ഒരൊറ്റ വെല്ലുവിളി, ഗെയിം മാറും, സോണിയക്ക് വേണ്ടി, 3 കാര്യങ്ങള്‍ മാറും, നോട്ടമിട്ടു!!പ്രിയങ്കയ്ക്ക് ഒരൊറ്റ വെല്ലുവിളി, ഗെയിം മാറും, സോണിയക്ക് വേണ്ടി, 3 കാര്യങ്ങള്‍ മാറും, നോട്ടമിട്ടു!!

Kozhikode
English summary
indian Coffee House in calicut served food by violating lockdown; police register case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X