നാഷണല്‍ ലീഗ്: പുതിയ പാർട്ടി രൂപീകരിച്ച് ഐഎന്‍എല്‍ വഹാബ് പക്ഷം, എല്‍ഡിഎഫില്‍ അംഗമാക്കും
കോഴിക്കോട്: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഐ എന്‍ എല്‍ വഹാബ് പക്ഷം. നാഷണല്‍ ലീഗ് എന്ന പേരിലാണ് പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. എല്‍ ഡി എഫിനോടൊപ്പം തുടരുമെന്നും പുതിയ പാർട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പ് കിട്ടിയതായും അബ്ദുള്‍ വഹാബ് കോഴിക്കോട് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ ഡി എഫ് കൺവീനർ ഇപി ജയരാജനുമായി കഴിഞ്ഞ ദിവസം എകെജി സെൻ്ററിൽ വഹാബ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. എ പി അബ്ദുള്‍ വഹാബാണ് പുതിയ പാർട്ടിയുടെ പ്രസിഡന്റ്. നാസർ കോയയാണ് ജനറല്‍ സെക്രട്ടറി. ഐ എന്‍ എല്ലിലെ അച്ചടക്ക നടപടിക്കെതിരെ വഹാബ് പക്ഷം നല്കിയ അപ്പീല്‍ കോടതി തള്ളിയ സാഹചര്യത്തിലാണ് പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്.

ഐ എന്‍ എല്‍ പിളർപ്പിന് പിന്നാലെ പാർട്ടി പതാകയുടേയും പേരിനേയും ചൊല്ലിയുണ്ടായ തർക്കത്തില്‍ എപി അബ്ദുള്‍ വഹാബ് വിഭാഗത്തിന് കോടതിയിലും തിരിച്ചടി നേരിട്ടിരുന്നു. ഐ എന്‍ എല്‍ എന്ന പേരും പാർട്ടി പതാകയും കാസിം ഇരിക്കൂർ വിഭാഗത്തിന്റേതെന്ന് വ്യക്തമാക്കിയ കോടതി അബ്ദുള്‍ വഹാബ് വിഭാഗം ഇവ രണ്ടും ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.
എപി അബ്ദുള്‍ വഹാബ് വിഭാഗം പാർട്ടിയുടെ പേരും കൊടിയും ഉപയോഗിക്കുന്നതിനെതിരെ കാസിം ഇരിക്കൂറായിരുന്നു കോടതിയില്‍ ഹർജിയുമായി എത്തിയത്. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു ഐ എന്‍ എല്ലിലെ തർക്കം രൂക്ഷമാവുകയും പാർട്ടി പിളർപ്പിലേക്ക് എത്തുകയും ചെയ്തത്.
ഐ എൻ എൽ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്തു കൊണ്ട് രംഗത്ത് വന്ന അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന സമിതി രൂപീകരിച്ചതോടെ പിളർപ്പ് കൂടുതല്‍ രൂക്ഷമാവുകയും ചെയ്തു. പ്രസിഡന്റായി അബ്ദുൾ വഹാബിനേയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളേയുമായിരുന്നു യോഗം തിരഞ്ഞെടുത്തത്.
ഇതിന് പിന്നാലെ കാസിം ഇരിക്കൂർ വിഭാഗം സംസ്ഥാന പ്രസിഡന്റായി അഹമ്മദ് ദേവർ കോവിലിനേയും ജനറല്‍ സെക്രട്ടറിയായി കാസിം ഇരിക്കൂറിനേയും തിരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് അബ്ദുള്‍ വഹാബ് പക്ഷത്തിനെതിരെ കാസിം ഇരിക്കൂർ നിയമനടപടിയുമായി കോടതിയെ സമീപിച്ചത്.
-
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത്











Click it and Unblock the Notifications