Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍ ആസ്ഥാനമന്ദിരം ആര്‍ക്ക്? താക്കോല്‍ കൈയ്യിലുണ്ടെന്ന് കാസിം വിഭാഗം, ചരിത്രം പറഞ്ഞ് അബ്ദുള്‍ വഹാബ്

കോഴിക്കോട്: പിളര്‍പ്പിനെ തുടര്‍ന്ന് ഐഎന്‍എലിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയും തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. തങ്ങളാണ് യഥാര്‍ത്ഥ ഐഎന്‍എല്‍ എന്ന അവകാശവാദം ആണ് എപി അബ്ദുള്‍ വഹാബ് വിഭാഗവും കാസിം ഇരിക്കൂര്‍ വിഭാഗവും ഒരുപോലെ ഉന്നയിക്കുന്നത്.

ഓഫീസ് കൈയ്യടക്കാനുള്ള ചില നീക്കങ്ങള്‍ ഇരുപക്ഷവും നടത്തുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ആസ്ഥാന മന്ദിരത്തിന്റെ താക്കോള്‍ കാസിം ഇരിക്കൂറിന്റെ കൈവശം ആണെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ചരിത്രം പറഞ്ഞാണ് അബ്ദുള്‍ വഹാബിന്റെ തിരിച്ചടി. പരിശോധിക്കാം...

പാട്ടപ്പിരിവ് നടത്തി

പാട്ടപ്പിരിവ് നടത്തി

എങ്ങനെയാണ് ഐഎന്‍എല്‍ അവരുടെ ആസ്ഥാന മന്ദിരമായ സേട്ടു സാഹിബ് സാംസ്‌കാരിക കേന്ദ്രം നിര്‍മിച്ചത് എന്ന് വിശദീകരിക്കുകയാണ് പ്രൊഫ എപി അബ്ദുള്‍ വഹാബ്. പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി, തെരുവില്‍ പാട്ടപ്പിരിവ് നടത്തിയാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.

ഒരു ചില്ലിക്കാശ് പോലും നല്‍കാത്ത കാസിം ഇരിക്കൂര്‍

ഒരു ചില്ലിക്കാശ് പോലും നല്‍കാത്ത കാസിം ഇരിക്കൂര്‍

പാര്‍ട്ടി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണത്തിന് ഒരു ചില്ലിക്കാശ് പോലും നല്‍കാത്ത ആളാണ് മുന്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നാണ് അബ്ദുള്‍ വഹാബിന്റെ ആരോപണം. ഒരു നയാ പൈസ പോലും കാസിം ഇരിക്കൂര്‍ നല്‍കിയിട്ടില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട മറ്റൊരാളും ഇങ്ങനെയുണ്ടാവില്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

താക്കോല്‍ കൈയ്യിലുണ്ടെങ്കില്‍

താക്കോല്‍ കൈയ്യിലുണ്ടെങ്കില്‍

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍, താക്കോല്‍ തന്റെ കൈവശം ഉണ്ടെന്ന് ന്യായം പറഞ്ഞ് ഓഫീസ് കൈയ്യടക്കാന്‍ ശ്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് അബ്ദുള്‍ വഹാബിന്റെ മുന്നറിയിപ്പ്. കോഴിക്കോട്ടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ നെഞ്ചില്‍ ചവിട്ട് മെതിച്ചതിന് ശേഷമേ കാസിം ഇരിക്കൂറിന് പാര്‍ട്ടി ഓഫീസിലേക്ക് നടന്നടുക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങളുണ്ടാക്കരുത്

ആവേശത്തിന്റെ പേരില്‍ ഈ അവസരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത് എന്ന് മാത്രമേ കാസിം ഇരിക്കൂറിനോട് പറയാനുള്ളു എന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. പാര്‍ട്ടി പിളര്‍ന്നു എന്ന് പറയാന്‍ ആവില്ലെന്നും പ്രവര്‍ത്തകാണ് പാര്‍ട്ടിയെന്നും അദ്ദേഹം വണ്‍ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി നിലപാടിനൊപ്പമാണ് പ്രവര്‍ത്തകര്‍ എന്നും പറഞ്ഞിരുന്നു.

കോഴിക്കോട്ടെ ഓഫീസ്

കോഴിക്കോട്ടെ ഓഫീസ്

കോഴിക്കോട് പാളയത്ത് സിപി ബസാറിന് അടുത്താണ് ഐഎന്‍എലിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്. വലിയ ആഡംബരങ്ങളൊന്നും ഇല്ലാത്ത ഒരു പഴയ കെട്ടിടത്തിലാണിത്. ആഴ്ചകള്‍ക്ക് മുമ്പ് ഓഫീസിന്റെ വാതിലിന് പുതിയ പൂട്ട് സ്ഥാപിച്ചിരുന്നു. ഇതിന്റെ താക്കോല്‍ ആണ് ഇപ്പോള്‍ കാസിം ഇരിക്കൂറിന്റെ കൈയ്യില്‍ ഉള്ളത്.

പോലീസ് കാവല്‍

പോലീസ് കാവല്‍

പാര്‍ട്ടി ഓഫീസ് പിടിച്ചടക്കാന്‍ ഇരുകൂട്ടരും ശ്രമങ്ങള്‍ നടത്തുന്നു എന്ന് തന്നെയാണ് സൂചന. ഈ ഘട്ടത്തില്‍ വീണ്ടുമൊരു സംഘര്‍ഷത്തിലേക്ക് പോകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പോലീസും സ്വീകരിച്ചിട്ടുണ്ട്. പോലീസുകാരെ ഇവിടെ കാവലിന് നിയോഗിച്ചിട്ടുണ്ട്. തത്കാലം ഓഫീസ് തുറക്കാന്‍ ആര്‍ക്കും അനുമതിയില്ല.

പാര്‍ട്ടിയിലെ പിളര്‍പ്പ്

പാര്‍ട്ടിയിലെ പിളര്‍പ്പ്

ജൂലായ് 25 ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ആണ് ഐഎന്‍എല്‍ പിളര്‍പ്പ് പൂര്‍ണമായത്. തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കാസിം ഇരിക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായ പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് അറിയിക്കുകയായിരുന്നു. അതിന് പിറകെ അബ്ദുള്‍ വഹാബിനെ ദേശീയ നേതൃത്വം പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+