സുരക്ഷ പോര; കുതിരവട്ടം മാനസികാരോഗ്യത്തിൽ നിന്നും അന്തേവാസി ഓടുപൊളിച്ച് ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പതിനേഴുകാരിയാണ് ഓടുപൊളിച്ച് ചാടിപ്പോയത്. അന്തേവാസി കൊല്ലപ്പെട്ട അഞ്ചാം വാര്‍ഡിലാണ് സംഭവം. സുരക്ഷാ വീഴ്ച എന്ന ആരോപണവും ഉണ്ട്. ഇന്ന് രാവിലെയാണ് രക്ഷപ്പെട്ട വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഇന്നലെ ഒരു യുവാവ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയിരുന്നു. മെഡിക്കൽ കോളജ് പൊലീസിന്റെ അന്വേഷണത്തിൽ ചാടിപ്പോയ യുവാവിനെ രാത്രി ഷൊർണൂരിൽ നിന്നും കണ്ടെത്തി.

വൈകീട്ട് ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ചാണ് 21 കാരൻ ചാടിപ്പോയത്. മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ച് എത്തിച്ചിരുന്നു. കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം കൊലപാതകം നടന്നിരുന്നു. ഇതിന് പിന്നാലെ ഒരു സ്ത്രീയും പുരുഷനും ഇവിടെ നിന്ന് ചാടി പോയിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൊലപാതകം നടന്ന പഴയ കെട്ടിടത്തിന്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നു. സൂപ്രണ്ടാണ് ഇക്കാര്യം പറയുന്നു. രാവിലെ അഞ്ചരയ്ക്കാണ് സ്ത്രീ ചാടിപ്പോയത്. അതേ ദിവസം രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ഓടിപ്പോയത്. രക്ഷപ്പെട്ട സ്ത്രിയെ വൈകിട്ടോടെ മലപ്പുറത്ത് നിന്ന് സ്ത്രീയെ കണ്ടെത്തിയിരുന്നു. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചകൾ തുടരുന്നതിനിടെയാണ് ചർച്ച. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. കെ.എസ്. ഷിനു, ഡോ. ജഗദീശന്‍, മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. തുടർന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനുവിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കുതിരവട്ടത്ത് നടന്നിരുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിലെ നിലവിലെ അവസ്ഥ വിശദമായി അന്വേഷിച്ചും കണ്ടും അറിഞ്ഞിട്ടുണ്ട്. ചികിൽസത്തെത്തിയവർ ചാടിപ്പോകാനിടയായ സാഹചര്യം. സുരക്ഷയിലെ വീഴ്ച , ജീവനക്കാരുടെ കുറവ് അടക്കം വിശദാംശങ്ങൾ സംഘം ശേഖരിച്ചു. ഇത് റിപ്പോർട്ടാക്കി ഉടൻ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും.
എന്നാൽ, പല തവണയായി കുതിരവട്ടം മാനസികാ ആരോഗ്യ കേന്ദ്രത്തിൽ സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ചകൾ ആണ്. ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായി എന്നാണ് വിമർശനം. ഇക്കഴിഞ്ഞ ആഴ്ച കൊലപാതകവും നടന്നു. ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇത് അറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രം ആണ്. ഒരിടത്ത് പാർപ്പിച്ചിരുന്ന രണ്ട് രോഗികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിൽ ഒരാളെ ഉടൻ മറ്റൊരു സെല്ലിലേക്ക് മാറ്റി എന്ന് മാനസിക ആരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞിരുന്നു. എന്നാൽ അവരുടെ കൂടെ ഉണ്ടായിരുന്ന മഹാരാഷ്ട്രക്കാരിയെ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന ചോദ്യം ആണ് ഉയരുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications