Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി രക്ഷപ്പെട്ടത് മോഷ്ടിച്ച ബെക്കിലെന്ന് പോലീസ്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസി രക്ഷപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പോലീസ്. ഈ അന്തേവാസി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചിരുന്നു. റിമാന്‍ഡ് പ്രതിയായ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. കെട്ടിടത്തിന്റെ ബലക്ഷയം പ്രതി മുതലെടുത്തുവെന്ന് പോലീസ് പറയുന്നു. ഇയാള്‍ ഭിത്തി തുരന്നാണ് രക്ഷപ്പെട്ടത്. പോലീസിന് സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് എസിപി സുദര്‍ശന്‍ പറഞ്ഞു. വാഹന മോഷണക്കേസ് പ്രതിയായ ഇര്‍ഫാന്‍ മലപ്പുറത്തേക്ക് കടന്നത് കുതിരവട്ടത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായിട്ടാണ്. കുളിമുറിയുടെ ഭിത്തി തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

1

ഇയാളുടെ ബൈക്ക് മറ്റൊരു വാഹനത്തില്‍ കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇര്‍ഫാനെ പ്രവേശിപ്പിച്ചത്. മൂന്നാം വാര്‍ഡിലെ സെല്ലിലുണ്ടായിരുന്ന ഇര്‍ഫാന്‍ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് ഇന്നലെ രാത്രി പുറത്തുകടന്നത്. ഇതിനായി ദിവസങ്ങളുടെ പരിശ്രമവും ഇയാള്‍ എടുത്തിരുന്നു. സെല്ലില്‍ തന്നെയുണ്ടെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഭിത്തിയുടെ ബലക്കുറവും ഇയാള്‍ക്ക് രക്ഷപ്പെടാന്‍ അനുകൂലമായി. പോലീസ് നിരീക്ഷണത്തിലുള്ള സെല്ലില്‍ നിന്ന് ഇയാള്‍ പുറത്ത് കടന്നതില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടയ്ക്കലില്‍ വെച്ച് മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടിച്ച ബുള്ളറ്റ് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് ഗുരുതരമായി പരിക്കേറ്റത്. നേരത്തെ ജില്ലാ ജയിലിലായിരുന്നു ഇയാള്‍. ഒരാഴ്ച്ചയ്ക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരില്‍ രണ്ട് പേരെ കണ്ടെത്തിയിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ സംവിധാനങ്ങളോ ഇല്ലെന്ന് നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. ജീവനക്കാരുടെ പിഴവല്ലെന്നും, കെട്ടിടങ്ങളും ശോചനീയാവസ്ഥ പ്രതി മുതലാക്കിയെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

അതേസമയം രോഗികളുടെ എണ്ണത്തിന് ആനുപാതികമായി സുരക്ഷാ ജീവനക്കാരില്ലാത്തത് വലിയ വെല്ലുവിളിയാണ്. നേരത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബാത്ത്‌റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ച് ചാടി പോയ യുവാവിനെ ഷൊര്‍ണൂരില്‍ വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അഞ്ചാം വാര്‍ഡില്‍ നിന്ന് പതിനേഴുകാരിയും ചാടിപ്പോയിരുന്നു. കെട്ടിടത്തിന്റെ ഓട് പൊളിച്ചായിരുന്നു പെണ്‍കുട്ടി രക്ഷപ്പെട്ടത്. കാലപ്പഴക്കമുള്ളകെട്ടിടങ്ങള്‍ ഉടന്‍ നന്നാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+