Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തേവാസിയുടെ മരണം; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍, പ്രതിഷേധം

കോഴിക്കോട്: അന്തേവാസിയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ കെസി രമേശനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

1

ആശുപത്രിയിലെ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. രണ്ട് ദിവസം മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടി പോയ റിമാന്‍ഡ് പ്രതി കോട്ടയ്ക്കലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇയാള്‍ വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി സ്പൂണ്‍ കൊണ്ട് തുരന്ന് രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ ബലകുറവും പ്രതി മുതലെടുത്തു. അതിന് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

അതേസമയം രക്ഷപ്പെടുന്നതിന് ഇടയില്‍ മലപ്പുറത്ത് വെച്ച് വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. പോലീസുകാരെ താന്‍ സെല്ലില്‍ തന്നെയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. പോലീസുകാര്‍ക്ക് ഈ വിഷയത്തില്‍ വീഴ്്ച്ചയില്ലെന്നായിരുന്നു എസിപിയുടെ റിപ്പോര്‍ട്ട്. ഇയാളുടെ ബൈക്ക് മറ്റൊരു വാഹനത്തില്‍ കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇര്‍ഫാനെ പ്രവേശിപ്പിച്ചത്. കോട്ടയ്കത്കലില്‍ വെച്ച് മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാല്‍ ഓടിച്ച ബുള്ളറ്റ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.

അതേസമയം സുപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധവും ശക്തമായി. രോഗി രക്ഷപ്പെട്ട സംഭവത്തില്‍ സുപ്രണ്ടിനെ ബലിയാടാക്കിയെന്ന് കെജിഎംഒഎ ആരോപിച്ചു. സൂപ്രണ്ടിന്റെ സസ്‌പെന്‍ഷനില്‍ ഡോക്ടര്‍മാര്‍ കടുത്ത പ്രതിഷേധത്തിലാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സൂപ്രണ്ടിനെ കുറ്റപ്പെടുത്തി കൈകഴുകിയെന്നാണ് ആരോപണം. പ്രതി രക്ഷപ്പെട്ടത് തങ്ങളുടെ വീഴ്ച്ച കൊണ്ടല്ല. സര്‍ക്കാരിനും പോലീസിനുമാണ് വീഴ്ച്ച പറ്റിയതെന്നും കെജിഎംഒഎ ആരോപിച്ചു. നാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒപി ബഹിഷ്‌കരിക്കാനാണ് സംഘടനയുടെ തീരുമാനം. നടപടി പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+