Get Updates
Get notified of breaking news, exclusive insights, and must-see stories!

പകര്‍ച്ചവ്യാധികള്‍ പെരുകുന്നു; മറുനാടന്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ കര്‍ശന പരിശോധന

കോഴിക്കോട്: കാലവര്‍ഷം കനക്കുന്നതും പകര്‍ച്ചവ്യാധികള്‍ പെരുകുന്നതും കണക്കിലെടുത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തിയശേഷം വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് നല്‍കിയാണ് പരിശോധന.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുളള അംഗീകൃത കെട്ടിട നമ്പര്‍, കിടപ്പുമുറികള്‍, 10 പേര്‍ക്ക് 1 എന്ന നിലയില്‍ കക്കൂസ്, മറയോടുകൂടിയ കുളിമുറികള്‍, പ്രത്യേക അടുക്കള, ഖരമാലിന്യ സംസ്‌കരണം, കുടിവെളള സംവിധാനം, പൊതു ശുചിത്വം തുടങ്ങിയ എട്ട് മാനദണ്ഡങ്ങളാണ് ഗ്രേഡിംഗിനായി പരിഗണിക്കുന്നത്. ഇതില്‍ 10 ല്‍ താഴെ ഗ്രേഡ് ലഭിക്കുന്ന താമസസ്ഥലങ്ങളില്‍ നോട്ടിസ് നല്‍കിയശേഷം 30 ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തും. അപ്പോഴും 10 ല്‍ താഴെ ഗ്രേഡിംഗ് ലഭിക്കുന്നവയ്‌ക്കെതിരെ നടപടി എടുക്കുന്നതാണ് രീതി.

migrant

ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്ന ഗരിമ പദ്ധതിയിലൂടെയാണ് ഇതര സംസ്ഥാനതൊളിലാളികളുടെ ആരോഗ്യ-ശുചിത്വ സാഹചര്യങ്ങള്‍ വിലയിരുത്തുന്നത്. പദ്ധതിയിലൂടെ ആരോഗ്യ സ്‌ക്രീനിങ്ങ് ക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടികളും വാക്‌സിനേഷന്‍, മരുന്ന് വിതരണം, ഹെല്‍ത്ത് കാര്‍ഡ് വിതരണം തുടങ്ങിയവയുമാണ് നടത്തുന്നു. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊലീസ്, എക്‌സൈസ് തുടങ്ങിയവ സംയുക്ത മായാണ് ഗരിമ പദ്ധതി നടപ്പാക്കുന്നത്.

കോഴിക്കോട് ജില്ലയിലെ 63% ഇതരസംസ്ഥാനതൊഴിലാളി താമസസ്ഥലങ്ങളും മോശാവസ്ഥയിലാണുളളത്. ഇതില്‍ 19 ശതമാനം കര്‍ശനമായ നടപടികള്‍ക്ക് വിധേയമാക്കേണ്ടവയാണ്. കാലവര്‍ഷം ശക്തമാകുന്നതും കോളറ, മന്ത്, മലമ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പെരുകുന്നതും പരിഗണിച്ച് ജില്ലയിലുടനീളം ഇതരസംസ്ഥാനതൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തിവരുകയാണ്.

മോശാവസ്ഥയിലുളളവയ്‌ക്കെതിരെയും മാനദണ്ഡങ്ങള്‍ പാലിക്കാത്തവയ്‌ക്കെതിരെയും കര്‍ശന നടപടികള്‍ എടുക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇത്തരം താമസസ്ഥലങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആയതു തദ്ദേശസ്ഥാപനങ്ങളെയും ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാരെയും അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+