Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യപ്രശ്‌നം; റാണിസ്ഥാപനങ്ങളില്‍ വിദഗ്ധസംഘം പരിശോധന നടത്തി

വടകര: എന്‍.സി കനാലിലേക്ക് മാലിന്യം തുറന്നുവിട്ട റാണി സ്ഥാപനങ്ങളില്‍ വിദഗ്ധസംഘം പരിശോധന നടത്തി. ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരമാണ് പരിശോധന നടന്നത്. മാലിന്യപ്രശ്‌നത്തില്‍ സമരസമിതി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടറും ആര്‍ഡിഒയും അടക്കുമുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിഗഗ്ധ സമിതി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.

ജൂണ്‍ 18ന് കലക്ടറുടെ ചേംബറില്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നില്ല. കാലവര്‍ഷം കനത്തതാണ് പരിശോധന നടക്കാത്തതിന് കാരണമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സംഘം മൂന്നു മണിക്കൂര്‍ വിശദമായ പരിശോധനയാണ് നടത്തിയത്. മാലിന്യസംസ്‌കരണ സംവിധാനങ്ങളും ടാങ്കുകളുമടക്കം എല്ലാം സംഘം തുറന്നു കണ്ടു. അതേസമയം മാലിന്യസംസ്‌കരണ സംവിധാനത്തെകുറിച്ച് വിദഗ്ധ സംഘത്തോട് കൃത്യമായ വിശദീകരണം നല്‍കാന്‍ റാണി അധികൃതര്‍ക്ക് കഴിഞ്ഞില്ല. സിഡബ്ല്യുആര്‍ഡിഎം സയന്റിഫിക് ടെക്‌നിക്കല്‍ വിഭാഗം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് ആന്റ് സേഫ്റ്റി, ഇറിഗേഷന്‍, ശുചിത്വ മിഷന്‍, റവന്യു, പൊലിസ്, പഞ്ചായത്ത് അധികാരികള്‍ എന്നിവരടങ്ങുന്നതാണ് വിദഗ്ധ സംഘം. റാണി സ്ഥാപനങ്ങളുടെ മാലിന്യവിഷയത്തില്‍ സമഗ്രമായ പരിശോധന നടത്തിയതായും എത്രയും വേഗം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു.

news

ഇന്നലെ രാവിലെ പതിനൊന്നരയ്ക്കു തുടങ്ങിയ പരിശോധന ഉച്ചക്ക് മൂന്നു മണിവരെ തുടര്‍ന്നു. സ്ഥാപനങ്ങളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ ഇസ്മായില്‍, കണ്‍വീനര്‍ ടി.എം രാജന്‍, ഇ.പി ദാമോദരന്‍, മോഹന്‍ബാബു, പി.വി അനില്‍കുമാര്‍, ദിനേശന്‍ സി.കെ, വിജയന്‍ സി, രാജന്‍ ഒ.ടി.കെ എന്നിവര്‍ സംഘത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ആക്ഷന്‍ കമ്മിറ്റിയംഗങ്ങളും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തോടൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+