അഞ്ചേകാല്‍ കിലോ കഞ്ചാവുമായി അന്താരാഷ്ട്ര കുറ്റവാളി പിടിയില്‍: കറുപ്പ് കടത്ത് കേസിലും പ്രതിയെന്ന്!!
കോഴിക്കോട്: അന്താരാഷ്ട്ര കുറ്റവാളിയായ കോഴിക്കോട് കല്ലായി ഒഴിശേരിപ്പറമ്പില് ബീരാന് കോയ (64) അഞ്ചേകാല്‍ കിലോ കഞ്ചാവുമായി പിടിയിലായി. ചേവായൂര്‍ ഇന്‍സ്പക്ടര്‍ പ്രതീഷിന്റെ നേതൃത്വത്തില്‍ എസ്ഐ അബ്ദുല്‍ നാസറും നോര്‍ത്ത് അസിസന്റ് കമ്മീഷണര്‍ പ്രദീപിന്റെ കീഴിലുള്ള സ്പെഷല്‍ സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് സിറ്റിയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഇയാളെ പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.
നഗരത്തില്‍ മയക്കുമരുന്നിനെതിരായ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മുമ്പ് ഇത്തരം കേസുകളില്‍പ്പെട്ട ആളുകളെ നിരീക്ഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സ്പെഷല്‍ സ്ക്വാഡ് രണ്ടു മാസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പല തവണ പോലീസിനെ വെട്ടിച്ച ഇയാളെ മുണ്ടിക്കല്‍ താഴം പുതിയ ബൈപ്പാസ് റോഡില്‍ ഇരിങ്ങാടന്‍ പള്ളിക്ക് സമീപം മനന്താനത്ത് താഴത്ത് വച്ചാണ് പിടികൂടിയത്.

തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കാറുള്ളതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നേരിട്ട് തമിഴ്നാട്ടിലും മറ്റും പോയി കഞ്ചാവ് കൊണ്ടുവരാറാണ് പതിവ്. മാന്യമായ വേഷം ധരിക്കുന്ന സുമുഖനായ ബീരാന്‍കോയ ഓരോ പ്രാവശ്യവും 10 കിലോയിലധികം കഞ്ചാവ് യാത്രക്കാരനെന്ന വ്യാജ്യേന ബസ്സിലും ട്രെയിനിലുമായാണ് കേരളത്തിലെത്തിക്കുന്നത്. കോഴിക്കോട് എത്തിച്ച ശേഷം വിവിധ തൂക്കത്തിലുള്ള പായ്ക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു കൊടുക്കും. ഇങ്ങിനെ എത്തിക്കുന്ന കഞ്ചാവിന് കിലോക്ക് 25000 രൂപ വരെ ഇയാള്‍ ചെറുകിട കച്ചവടക്കാരില്‍ നിന്നും ഈടാക്കാറുണ്ട്.
മുമ്പ് ശ്രീലങ്കയില്‍ മയക്കുമരുന്നായ കറുപ്പ് പിടികൂടിയ കേസില്‍ കുടുങ്ങിയ ഇയാള്‍ 2007ല്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടിയ കേസിലും പ്രതിയായിട്ടുണ്ട്. 2015ല്‍ തോല്‍പ്പെട്ടിയില്‍ വെച്ച് വയനാട് എക്സൈസ് ടീം ഇയാളെ പിടികൂടിയപ്പോള്‍ അഞ്ച്കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ കേസുകളിലെല്ലാമായി ശ്രീലങ്കയിലും ഇന്ത്യയിലുമായി നിരവധി കൊല്ലം ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. കഞ്ചാവിന്റെ സോഴ്സിനെ കുറിച്ചും ഇയാള്‍ എത്തിച്ചു കൊടുക്കുന്ന ചെറുകിട വില്‍പ്പനക്കാരെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സ്പെഷ്യല്‍ സ്ക്വാഡ് എസ്ഐ ഒ.മോഹന്‍ദാസ്, എഎസ്ഐ മുനീര്‍, മുഹമ്മത് ഷാഫി എം, സജി എം അഖിലേഷ് കെ ഷാലു എം പ്രപിന്‍, കെ ജിനീഷ് ചൂലൂര്‍, രാജന്, സുജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications