കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചേകാല്‍ കിലോ കഞ്ചാവുമായി അന്താരാഷ്ട്ര കുറ്റവാളി പിടിയില്‍: കറുപ്പ് കടത്ത് കേസിലും പ്രതിയെന്ന്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അന്താരാഷ്ട്ര കുറ്റവാളിയായ കോഴിക്കോട് കല്ലായി ഒഴിശേരിപ്പറമ്പില്‍ ബീരാന്‍ കോയ (64) അഞ്ചേകാല്‍ കിലോ കഞ്ചാവുമായി പിടിയിലായി. ചേവായൂര്‍ ഇന്‍സ്പക്ടര്‍ പ്രതീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ അബ്ദുല്‍ നാസറും നോര്‍ത്ത് അസിസന്റ് കമ്മീഷണര്‍ പ്രദീപിന്റെ കീഴിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് സിറ്റിയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഇയാളെ പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.

വീണ്ടും ബിജെപി അനുകൂല പ്രസ്താവനയുമായി കാരാട്ട്; എതിര്‍പ്പുമായി ബംഗാള്‍ ഘടകം, സിപിഎമ്മില്‍ ഭിന്നതവീണ്ടും ബിജെപി അനുകൂല പ്രസ്താവനയുമായി കാരാട്ട്; എതിര്‍പ്പുമായി ബംഗാള്‍ ഘടകം, സിപിഎമ്മില്‍ ഭിന്നത

നഗരത്തില്‍ മയക്കുമരുന്നിനെതിരായ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മുമ്പ് ഇത്തരം കേസുകളില്‍പ്പെട്ട ആളുകളെ നിരീക്ഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സ്‌പെഷല്‍ സ്‌ക്വാഡ് രണ്ടു മാസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പല തവണ പോലീസിനെ വെട്ടിച്ച ഇയാളെ മുണ്ടിക്കല്‍ താഴം പുതിയ ബൈപ്പാസ് റോഡില്‍ ഇരിങ്ങാടന്‍ പള്ളിക്ക് സമീപം മനന്താനത്ത് താഴത്ത് വച്ചാണ് പിടികൂടിയത്.

beerankoya-

തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കാറുള്ളതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നേരിട്ട് തമിഴ്‌നാട്ടിലും മറ്റും പോയി കഞ്ചാവ് കൊണ്ടുവരാറാണ് പതിവ്. മാന്യമായ വേഷം ധരിക്കുന്ന സുമുഖനായ ബീരാന്‍കോയ ഓരോ പ്രാവശ്യവും 10 കിലോയിലധികം കഞ്ചാവ് യാത്രക്കാരനെന്ന വ്യാജ്യേന ബസ്സിലും ട്രെയിനിലുമായാണ് കേരളത്തിലെത്തിക്കുന്നത്. കോഴിക്കോട് എത്തിച്ച ശേഷം വിവിധ തൂക്കത്തിലുള്ള പായ്ക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു കൊടുക്കും. ഇങ്ങിനെ എത്തിക്കുന്ന കഞ്ചാവിന് കിലോക്ക് 25000 രൂപ വരെ ഇയാള്‍ ചെറുകിട കച്ചവടക്കാരില്‍ നിന്നും ഈടാക്കാറുണ്ട്.

മുമ്പ് ശ്രീലങ്കയില്‍ മയക്കുമരുന്നായ കറുപ്പ് പിടികൂടിയ കേസില്‍ കുടുങ്ങിയ ഇയാള്‍ 2007ല്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ കേസിലും പ്രതിയായിട്ടുണ്ട്. 2015ല്‍ തോല്‍പ്പെട്ടിയില്‍ വെച്ച് വയനാട് എക്‌സൈസ് ടീം ഇയാളെ പിടികൂടിയപ്പോള്‍ അഞ്ച്കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ കേസുകളിലെല്ലാമായി ശ്രീലങ്കയിലും ഇന്ത്യയിലുമായി നിരവധി കൊല്ലം ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. കഞ്ചാവിന്റെ സോഴ്‌സിനെ കുറിച്ചും ഇയാള്‍ എത്തിച്ചു കൊടുക്കുന്ന ചെറുകിട വില്‍പ്പനക്കാരെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ ഒ.മോഹന്‍ദാസ്, എഎസ്‌ഐ മുനീര്‍, മുഹമ്മത് ഷാഫി എം, സജി എം അഖിലേഷ് കെ ഷാലു എം പ്രപിന്‍, കെ ജിനീഷ് ചൂലൂര്‍, രാജന്‍, സുജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Kozhikode
English summary
International criminal arrested with Ganja from Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X