ചലച്ചിത്രമേളയുടെ ഓഫ് ലൈൻ രജിസ്ട്രേഷൻ തുടങ്ങി; ഇത്തവണ ചെലവേറും
കോഴിക്കോട്: ചലച്ചിത്രമേളയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ പ്രയാസമുള്ളവർക്കായി ഓഫ് ലൈൻ രജിസ്ട്രേഷൻ കൗണ്ടർ. ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷൻ കൗണ്ടറാണ് കോഴിക്കോട് രണ്ടാം ഗെയ്റ്റിനു സമീപം കൽപ്പക ബിൽഡിങിൽ ആരംഭിച്ചത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ചെലവൂർ വേണു, കെ ജെ തോമസ്, നവീന സുഭാഷ് [മേഖലാ കോ ഓഡിനേറ്റർ] എന്നിവർ പങ്കെടുത്തു. ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ ഒന്നിന് തന്നെ ആരംഭിച്ചു. കോഴിക്കോടിന് പുറമെ ചലച്ചിത്ര അക്കാദമിയുടെ നാല് മേഖലാകേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം,തിരുവനന്തപുരം എന്നീ മേഖലാകേന്ദ്രങ്ങളില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. ഇത്തവണ 2000 രൂപയാണ് ഡെലിഗേറ്റ് ഫീ. കഴിഞ്ഞ തവണ ഇത് 600 രൂപയായിരുന്നു. പ്രളയത്തെ തുടർന്ന് സർക്കാർ ഫണ്ട് വെട്ടിക്കുറച്ചതാണ് കാരണം.

ഓരോ മേഖലാ കേന്ദ്രത്തില്‍നിന്നും 500 പാസുകളാണ് വിതരണം ചെയ്യുന്നത്. ഇവയില്‍ 175 പാസുകള്‍ 50 വയസ്സിനു മുകളിലുള്ളവര്‍ക്കും 25 പാസുകള്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ രജിസ്ട്രേട്രേഷൻ സമയത്ത് ഹാജരാക്കണം. മുന്‍വര്‍ഷങ്ങളില്‍ മേളയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്ട്രേഷന്‍ നമ്പര്‍ /രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ / ഇ-മെയില്‍ വിലാസം ഇവയില്‍ ഏതെങ്കിലുമൊന്ന് അറിയിച്ചാല്‍ മതി. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് രജിസ്ട്രേഷന്‍ സമയം. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഓണ്‍ലൈനായി മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അക്കാദമി അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾ
കണ്ണൂർ - പി.കെ. ബൈജു: ' 9447372316
കോഴിക്കോട്- നവീന സുഭാഷ്: 9562990855
തൃശ്ശൂർ -പ്രസൂൺ.വി.ടി.: 8547316114
കോട്ടയം - ഷാജി.എ.ടി.: 9562899087
തിരുവനന്തപുരം -ഷാംലാൽ: 7907683043 നമ്പറുകളിൽ ലഭിക്കും.












Click it and Unblock the Notifications