കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഖഫ് ബോര്‍ഡ് നിയമനത്തില്‍ ക്രമക്കേട്, റഷീദലി തങ്ങള്‍ സുന്നിയോ ഷിയയോ എന്നു വ്യക്തമാക്കണം: ഐഎന്‍എല്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുന്‍ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ നടന്നത് നിയമവിരുദ്ധമായെന്ന് ഐഎന്‍എല്‍. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ സുന്നിയാണോ ഷിയയാണോ ഉടന്‍ വ്യക്തമാക്കണമെന്നും ഐഎന്‍എല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് പ്രകാരം വഖഫ് ആക്റ്റ് ക്ലോസ് സി അനുസരിച്ച് റഷീദലിയെയും ടി.പി അബ്ദുല്ലക്കോയ മദനിയെയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുകയായിരുന്നു. നിയമപ്രകാരം ഇതില്‍ ഒരാള്‍ ഷിയയും അടുത്തയാള്‍ സുന്നിയും ആയിരിക്കണം.

<strong>രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന്.. കെസി വേണുഗോപാല്‍ ജയ്പൂരിലേക്ക്</strong>രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന്.. കെസി വേണുഗോപാല്‍ ജയ്പൂരിലേക്ക്

ഇതുസംബന്ധിച്ച സത്യപ്രസ്താവന ഇവരില്‍നിന്ന് ഒപ്പിട്ടു വാങ്ങുകയും വേണം. എന്നാല്‍, ഇത്തരത്തിലൊരു രേഖ ഇവര്‍ നല്‍കിയതായി അറിയില്ല. രണ്ടു പേരും സുന്നി വിഭാഗത്തില്‍നിന്നാണു താനും. അതിനാല്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് നിയമനം. മുന്‍സര്‍ക്കാര്‍ നടത്തിയ ഈ നിയമനത്തില്‍ അന്നത്തെ വഖഫ്കാര്യ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മറുപടി പറയണമെന്ന് എം.കെ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.

vakhafboard-1

നിശ്ചിത സമയത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാത്തവരുടെ അംഗത്വം അസാധുവാകും. അത്തരക്കാര്‍ ഇപ്പോഴും തുടരുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിന്റെ കൂടെയുള്ളവരെ തിരുകിക്കയറ്റാനുള്ള അട്ടിമറിയാണ് അന്നു നടന്നത്. തന്റെ അറിവോടും സമ്മതത്തോടെയുമാണോ ഇതു സംഭവിച്ചതെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അസീസ് ആവശ്യപ്പെട്ടു. സി.പി നാസര്‍ കോയ തങ്ങള്‍, ബഷീര്‍ ബഡേരി, എം. ഷര്‍മദ് ഖാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
irregularities in vakhaf board appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X