കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേതൃത്വത്തിനു 'സാങ്കേതിക നിലവാരം' വേണം: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

നേതൃത്വത്തിനു 'സാങ്കേതിക നിലവാരം' വേണം: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സാങ്കേതികത പണ്ടെങ്ങുമില്ലാത്തവിധം നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ നേതൃത്വവും ഇത്തരത്തില്‍ പുതിയ സാധ്യതകള്‍ ഉള്‍ക്കൊള്ളണമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ 22ാമത് വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


ടെക്‌നോളജിയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള മുന്നേറ്റങ്ങള്‍ നേതൃത്വങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തുവാനും പുതുതലമുറയടക്കമുള്ളവര്‍ ശ്രമിക്കേണ്ടതുണ്ട്. മഹാത്മഗാന്ധിയുടെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെയുമെല്ലാം ജീവിതത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളുന്നതോടൊപ്പം നമ്മള്‍ നമ്മുടേതായ ഒരു മേഖല കണ്ടെത്തി അതില്‍ മുന്നേറുവാന്‍ ശ്രമിക്കണം. ജീവിതത്തില്‍ വെല്ലുവിളികളേറ്റെടുക്കുകയും അത് നമ്മുടെ ടീമിന്റെ മൊത്തത്തിലുള്ള വെല്ലുവിളിയാക്കി മാറ്റുകയും അതില്‍ വിജയം കൈവരിക്കുകയും ചെയ്യുകയെന്നതാണ് നമ്മുടെ ദൗത്യമായി കാണേണ്ടതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

isro1-155040

സി എം എ പ്രസിഡന്റ് കെ അജയന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷിക കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എം എ മെഹ്ബൂബ്, അനില്‍ ബാലന്‍, അജയ് മേത്ത, രംഗനാഥന്‍, ഡോ. സജി ഗോപിനാഥന്‍, വി കെ സി നൗഷാദ്, പ്രീതി മണ്ണിലേടം, കെ വി അബ്ദുല്‍ ഗഫൂര്‍, പ്രജീന ജാനകി, ഡോ. വി കെ എസ് മേനോന്‍, സജ്ഞയ് ഗ്രൗവര്‍, പ്രഫ. എസ് ബാലസുബ്രമണ്യം, ക്യാപ്റ്റന്‍ കെ കെ ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Kozhikode
English summary
isro chairman about isro leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X