കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവമോർച്ച മാര്‍ച്ചില്‍ സംഘര്‍ഷം; ജനല്‍ തകര്‍ത്തു; പ്രവര്‍ത്തകരും പൊലീസും തമ്മിൽ തല്ല്

യുവമോർച്ച മാര്‍ച്ചില്‍ സംഘര്‍ഷം; ജനല്‍ തകര്‍ത്തു; പ്രവര്‍ത്തകരും പൊലീസും തമ്മിൽ തല്ല്

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലേക്ക് എ.ബി.വി.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

കാലിക്കട്ട് സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന ഹാളിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക, സര്‍വകലാശാലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

abvp

പത്തരയോടെയാണ് സിന്‍ഡിക്കേറ്റ് യോഗം ആരംഭിച്ചത്. എന്നാൽ, എ.ബി.വി.പി മാര്‍ച്ചിന് തൊട്ട് മുന്‍പ് എം.എസ്.എഫ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുകയായിരുന്നു. മാര്‍ച്ചായി എത്തിയ ഇവരെ പൊലീസ് തടഞ്ഞു. എന്നാല്‍, പൊലീസിനെ വെട്ടിച്ചെത്തിയ ഇവര്‍ യോഗം നടക്കുന്ന ഹാളിന് സമീപം എത്തി പ്രതിഷേധിക്കുക ആയിരുന്നു.

ഹിജാബ്: രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; വാദം കേൾക്കുന്നത് മാറ്റണമെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽഹിജാബ്: രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; വാദം കേൾക്കുന്നത് മാറ്റണമെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ

ആദ്യം എ.ബി.വി.പി പ്രവര്‍ത്തകര്‍ ഗേറ്റിന് സമീപത്ത് നിന്ന് മുദ്രാവാക്യം വിളിച്ചു. പിന്നീട് യോഗം നടക്കുന്നതിനിടെ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. ഇത് പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ചിലര്‍ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന ഹാളിന് സമീപത്ത് എത്തി. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹാളിന് മുന്നിലെ ജനല്‍ച്ചില്ല് അടിച്ച് തകര്‍ത്തു. ഇപ്പോഴും പ്രവര്‍ത്തകര്‍ ഹാളിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പൊലീസ് സംഘം ഉടന്‍ സ്ഥലത്ത് എത്തി ചേരും എന്നാണ് വിവരം.

Recommended Video

cmsvideo
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന്‍ 75 ശതമാനം തികഞ്ഞു

Kozhikode
English summary
issues of University: ABVP march to Kozhikode University Senate Hall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X