ഇറ്റാലിയന്‍ ക്ലബ് എസി മിലാന്റെ അക്കാദമി കേരളത്തിലേക്ക്, കോഴിക്കോട് പ്രവര്‍ത്തന സജ്ജം
കോഴിക്കോട്: യൂറോപ്പില്‍ ത്രസിപ്പിക്കുന്ന ഫുട്‌ബോള്‍ കൊണ്ട് ലോകത്തെ ത്രസിപ്പിക്കുന്ന ക്ലബാണ് എസി മിലാന്‍. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബുകളില്‍ ഒന്നാണ് അവര്‍. അവരുടെ ക്ലബ് കേരളത്തിലേക്കും എത്തുകയാണ്. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ വന്‍ ആവേശമാണിത് ഇത്. എസി മിലാന്‍ ഇന്റര്‍ നാഷണല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ ഇന്ത്യയിലാദ്യത്തെ പരിശീലന കേന്ദ്രം സംസ്ഥാനത്ത് കോഴിക്കോടും മലപ്പുറത്തും എറണാകുളത്തുമായി പ്രവര്‍ത്തന സജ്ജമായതായി മുഖ്യ പരിശീലകനും എസി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടറുമായ ആല്‍ബര്‍ട്ടോ ലാക്കന്റേലേ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് മൂഴിക്കല്‍ കാലിക്കറ്റ് അരീന ഫുട്‌ബോള്‍ ടറഫിലും മലപ്പുറത്ത് എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലുമായി നടക്കുന്ന പരിശീലനം മാര്‍ച്ച് 15ന് തുടങ്ങും. സംസ്ഥാനത്തെ 5 വയസ് മുതല്‍ 17 വയസ് വരെ പ്രായമുള്ള അഥവാ 2006 മുതല്‍ 2017 വരെ ജനിച്ച കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക. 2010 മുതല്‍ 2017 വരെ ജനിച്ച കുട്ടികള്‍ക്കാണ് മുന്‍ഗണന. സുപ്രധാന ലോകോത്തര താരങ്ങളെല്ലാം ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് കടന്ന് വന്നത്. ഫുട്‌ബോള്‍ ആരാധകര്‍ ഏറെയുള്ള കേരളത്തില്‍ പുതിയ തലമുറയ്ക്ക് ലോകോത്തര നിലവാരമുള്ള പരിശീലനമാണ് എസി മിലാന്‍ അക്കാദമിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.
കോച്ചുകള്‍, ഫിറ്റനസ് കോച്ചുകള്‍, ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, മാച്ച് അനലിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, അധ്യാപകര്‍, ന്യൂട്രിഷനിസ്റ്റ് തുടങ്ങിയവരുടെ വിദഗ്ദ സേവനങ്ങള്‍ സജ്ജമാണ്. എസി മിലാന്‍ ഫുട്‌ബോള്‍ അക്കാദമിയെന്ന് കേരളത്തിലെ പ്രൊമോട്ടറായ കാലിക്കറ്റ് സ്‌പോര്‍ട്‌സ് സിറ്റി ഭാരവാഹികള്‍ പറഞ്ഞു. എസി മിലാന്‍ കോച്ചിനൊപ്പം പരിശീലനം നേടിയ ഇന്ത്യന്‍ ലൈസന്‍സഡ് കോച്ചുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. 2023 ഓടെ കണ്ണൂര്‍ , കാസര്‍ഗോഡ്, തൃശൂര്‍ എന്നിവടങ്ങളിലേക്കും അക്കാദമിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. പരിശീലനത്തിന് താല്‍പ്പര്യമുള്ളവര്‍ acmilanKerala.com പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പത്ര സമ്മേളനത്തില്‍ എസി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലാക്കന്റേലേ, കാലിക്കറ്റ് സ്‌പോര്‍ട്‌സ് സിറ്റി ഭാരവാഹികളായ മിലന്‍ ബൈജു, എം അബു താഹിര്‍, എംപി ജസീല്‍ ഗഫൂര്‍, ഹമീദ് ശാന്തപുരം, പിപി അബ്ദുള്‍ നാസര്‍, എംപി സുഹൈല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു. നേരത്തെ ബാഴ്‌സലോണയുടെ മലയാളി ആരാധക സംഘത്തെ നേരത്തെ സ്‌പെയിനില്‍ അംഗീകരിച്ചിരുന്നു. ഇത് പോലെ വലിയ നേട്ടമാണ് യൂറോപ്പില്‍ നിന്ന് മറ്റൊരു ക്ലബ് കൂടി മലബാറിലേക്ക് എത്തുന്നതിലൂടെ മലയാളിക്ക് ലഭിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് മികച്ച പരിശീലനം അടക്കം ലഭിക്കാനും ഇത് സഹായിക്കും.












Click it and Unblock the Notifications