കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലീഗ് അടിമുടി മാറുന്നു; സൈബര്‍ കുതിപ്പിന് പുതിയ സംവിധാനം, നേതാക്കള്‍ വാര്‍ഡിലേക്ക്

Google Oneindia Malayalam News

മലപ്പുറം: ദീര്‍ഘ നാളത്തേയ്ക്ക് ഇടവേളയ്ക്ക് ശേഷം മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേരുന്നു. ശനിയാഴ്ച മഞ്ചേരിയില്‍ ചേരുന്ന യോഗത്തില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാവില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹരിത വിഷയം, മുഈനലി തങ്ങളുടെ ആരോപണങ്ങള്‍, ചന്ദ്രിക ദിനപത്രത്തിനെതിരായ അന്വേഷണം എന്നിവയൊന്നും പ്രവര്‍ത്തക സമിതിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇത്തരം പ്രശ്നങ്ങല്‍ എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ചെന്നും വീണ്ടും അതിലേക്ക് പോവേണ്ട കാര്യമില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. എങ്കിലും ഹരിത വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള ആവശ്യം ഉയര്‍ന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയും പാര്‍ട്ടിയില്‍ മാറ്റേണ്ട പരിവര്‍ത്തനങ്ങളുമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട.

അടിമുടി മാറുമോ കോണ്‍ഗ്രസ്: ഡിസംബര്‍ 28 ന് മുമ്പ് വരുന്നത് ഒരു ലക്ഷത്തിലേറെ യൂണിറ്റ് കമ്മറ്റികള്‍അടിമുടി മാറുമോ കോണ്‍ഗ്രസ്: ഡിസംബര്‍ 28 ന് മുമ്പ് വരുന്നത് ഒരു ലക്ഷത്തിലേറെ യൂണിറ്റ് കമ്മറ്റികള്‍

നിയമസഭാ തിരഞ്ഞെടുപ്പ് ഫലംവന്ന് അഞ്ചുമാസത്തിന് ശേഷം

നിയമസഭാ തിരഞ്ഞെടുപ്പ് ഫലംവന്ന് അഞ്ചുമാസത്തിനുശേഷമാണ് പ്രവർത്തകസമിതി യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ നേരത്തെ പല തവണ യോഗം നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങളും മറ്റ് പ്രശ്നങ്ങളാലും മാറ്റിവെക്കേണ്ടി വരികയായിരുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടി പ്രവര്‍ത്തക സമിതി ചേര്‍ന്ന് ചര്‍ച്ച ചെയ്യാത്തതില്‍ നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.

സാരിയില്‍ അതീവ സുന്ദരിയായി നിക്കി ഗല്‍റാണി: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സംസ്ഥാന ഭാരവാഹികളുടേയും എം എല്‍ എമാരുടേയും യോഗം

വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ സംസ്ഥാന ഭാരവാഹികളുടേയും എംഎല്‍എമാരുടേയും യോഗം ജൂലായ് 31 ന് കോഴിക്കോട് ചേര്‍ന്ന് പ്രാഥമിക ചര്‍ച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാനും ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കാനുമായി പത്തംഗ സമിതിയുമുണ്ടാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുന്ന പിഎംഎ സലാം ആയിരുന്നു സമിതി അധ്യക്ഷന്‍. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പ്രവര്‍ത്തക സമിതിയിലെ തിരഞ്ഞെടുപ്പ് അവലോകനം.

മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളും വലിയ തിരിച്ചടി

മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളും വലിയ തിരിച്ചടി നേരിട്ട ഒരു നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ കഴിഞ്ഞ് പോയത്. സംസ്ഥാനത്ത് പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ആദ്യമായി ഇതുവരേയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയായ 27 ല്‍ എത്തിയെങ്കിലും വിജയ ശതമാനത്തില്‍ ഇത്തവണ വലിയ കുറവുണ്ടായി. 2016 ല്‍ 24 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് 18 സീറ്റില്‍ വിജയിച്ചുവെങ്കില്‍ ഇത്തവണ 3 സീറ്റുകളില്‍ കൂടുതല്‍ മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചത് 15 സീറ്റില്‍ മാത്രമായിരുന്നു.

അഴീക്കോടും കളമശ്ശേരിയും ഉള്‍പ്പടേയുള്ള സുപ്രധാനായ 4 സീറ്റുകള്‍

അഴീക്കോടും കളമശ്ശേരിയും ഉള്‍പ്പടേയുള്ള സുപ്രധാനായ 4 സീറ്റുകള്‍ നഷ്ടമായപ്പോള്‍ കൊടുവള്ളി പിടിച്ചെടുക്കാന്‍ കഴിഞ്ഞത് മാത്രമാണ് ആശ്വാസമായത്. വിജയിക്കാന്‍ കഴിഞ്ഞ ചില മണ്ഡലങ്ങളില്‍ തന്നെ വോട്ട് കുറയുകയും ചെയ്തു. വലിയ വിഭാഗം പ്രവര്‍ത്തകരും നേതാക്കളും നല്ല രീതിയില്‍ തന്നെ പണിയെടുത്തപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തനങ്ങളില്‍ നിര്‍ജീവമായിരുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

നിര്‍ദേശങ്ങള്‍ പത്തംഗ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്

തിരഞ്ഞെടുപ്പില ഈ തിരിച്ചയുടെ സാഹചര്യത്തില്‍ കൂടിയാണ് സുപ്രധാനായ മാറ്റത്തിന് വേണ്ടിയുടെ നിര്‍ദേശങ്ങള്‍ പത്തംഗ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. പാ​ർ​ട്ടി​യു​ടെ ജ​ന​കീ​യാ​ടി​ത്ത​റ ത​ക​രു​ന്നു എ​ന്ന സ​മി​തി​യു​ടെ സ്വ​യം വി​മ​ർ​ശ​നം ഉ​ൾ​ക്കൊ​ണ്ട് കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ത്തി​നാണ് പ​ദ്ധതി തയ്യാറാക്കുന്നത്. സമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പടേയുള്ള ഡിജിറ്റല്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ പ്രത്യേക സംവിധാനം രൂപവത്കരിക്കാനാണ് പദ്ധതി.

 മുസ്ലിം ലീഗിന്റെ സൈബര്‍ മേഖല ശക്തമാണെങ്കിലും

നിലവില്‍ മുസ്ലിം ലീഗിന്റെ സൈബര്‍ മേഖല ശക്തമാണെങ്കിലും അതിനൊരു കെട്ടുറപ്പോ പാര്‍ട്ടിയുടെ യാതൊരു നിയന്ത്രണങ്ങളോയില്ല. ഇത് പലപ്പോഴും പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാവാറും ഉണ്ട്. പ്രവര്‍ത്തകര്‍ നടത്തുന്ന ഇടപെടല്‍ പലപ്പോഴും പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണാനാണ് സൈബര്‍ രംഗത്തെ ഇടപെടലുകള്‍ക്കായി പ്രത്യേക സംവിധാനം കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംവിധാനത്തിന്റെ കീഴിലായിരിക്കും സൈബര്‍ രംഗത്തെ പ്രവര്‍ത്തനം.

 തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായും എടുത്ത് പറയുന്നത്

ശക്തീകരണത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ കരട് പ്രവര്‍ത്തന രൂപരേഖയില്‍ നേതാക്കള്‍ താഴെത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നുണ്ട് ഒരോ നേതാക്കളും തങ്ങളുടെ വാര്‍ഡ് തലത്തിലെ നേതാക്കളുമായി സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തണമെന്നാണ് രൂപരേഖയില്‍ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായും എടുത്ത് പറയുന്നത് ജനങ്ങളില്‍ നിന്ന് അകന്ന നിലപാടാണെന്നും രൂപരേഖയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അച്ചടക്കലംഘനത്തിന് എതിരേയും ശക്തമായ നിലപാടുകള്‍

അച്ചടക്കലംഘനത്തിന് എതിരേയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന നിര്‍ദശമുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവേണ്ടതുണ്ട്. ജില്ലാതലത്തില്‍ കൂടി അച്ചടക്ക സമിതി രൂപീകരിക്കണം. പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കണം. സാംസ്കാരിക മേഖലയില്‍ സജീവമായ ഇടപെടല്‍ വേണം. ഇതിനായി സാംസ്കാരിക നേതാക്കളുമായി ചർച്ചകള്‍ നടത്തണം. സംഘടനാ തലത്തിലും ചില ശുപാര്‍ശകള്‍ കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.
നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വാർഡ് തല ഭാരവാഹികളെ വിളിച്ചു ചേർക്കണം.

എല്ലാ ജില്ലയിലും പ്രധാനപ്പെട്ട സംസ്ഥാന നേതാക്കള്‍

എല്ലാ ജില്ലയിലും പ്രധാനപ്പെട്ട സംസ്ഥാന നേതാക്കള്‍ തന്നെ നേരിട്ട് പങ്കെടുത്ത് ആശയ വിനിമയം നടത്തണമെന്ന നിര്‍ദേശവുമുണ്ട്. പാർട്ടിയുടെ ഭാവിപ്രവർത്തനങ്ങളിൽ ദിശാമാറ്റത്തിന് വഴിയൊരുക്കുന്നതാണ് പത്തംഗ സമിതി തയ്യാറാക്കിയ രൂപരേഖയെന്നാണ് പിഎംഎ സലാം അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രവർത്തനരീതിയിലും സമീപനത്തിലും കാതലായ മാറ്റങ്ങളുണ്ടാകും. കൂടുതൽ സജീവവും ജനാധിപത്യപരവും സുതാര്യമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹരിത യോഗത്തില്‍ പങ്കെടുക്കില്ല

150 പ്രതിനിധികളാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുക. സംസ്ഥാന ഭാരവാഹികൾ, എം.എൽ.എ.മാർ, ദേശീയ ഭാരവാഹികൾ എന്നിവര്‍ക്ക് പുറമെ എക്സ് ഒഫീഷ്യോ അംഗങ്ങൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവരടങ്ങുന്നതാണ് 150 അംഗ സമിതി. പാര്‍ട്ടിയുടെ പോഷക സംഘടനയല്ലാത്തതിനാല്‍ ഹരിത ഭാരവാഹികള്‍ യോഗത്തിനുണ്ടാവില്ല. ഉന്നതാധികാര സമിതിയംഗം സാദിഖലി തങ്ങൾ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ആരോഗ്യപ്രയാസങ്ങളുള്ള സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗത്തിന് എത്തില്ല.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

Kozhikode
English summary
Iuml draft action plan suggesting big changes in party: Leaders must work among the people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X