അടിയന്തര മെഡിക്കൽ സഹായം: ജാഗ്രതാ മൊബൈൽ യൂണിറ്റ് നെറ്റ്‌വർക്ക് സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്
കോഴിക്കോട്: അടിയന്തര മെഡിക്കൽ സഹായവുമായി ജാഗ്രതാ മൊബൈൽ യൂണിറ്റ് നെറ്റ്‌വർക്ക് സംസ്ഥാനത്ത് തന്നെ ആദ്യമായി കോഴിക്കോട് ജില്ലയിൽ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും ആവിശ്യമായ ചികിത്സക്കും, ക്വാറന്റൈനിനുമുള്ള സൗകര്യങ്ങൾ ക്രമാനുഗതമായി വർദ്ധിപ്പിക്കാനും, പൊതു ജനങ്ങൾക്ക് ഉപയോഗപ്രദമാക്കുന്ന ഇടങ്ങളിൽ സ്ഥാപിക്കാനും നമ്മൾ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നുവെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഒന്നാം തല കോവിഡ് ചികിത്സ കേന്ദ്രങ്ങൾ (CFLTC),ആശുപത്രി പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാൻ രണ്ടാം തല കോവിഡ് ചികിത്സ കേന്ദ്രങ്ങൾ,രണ്ടാം തരംഗത്തിൽ ലക്ഷണങ്ങളില്ലാത്തവരെ പരിചരിക്കാനായി ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും നാം സജ്ജീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തരംഗത്തിൽ തീവ്ര കോവിഡ് വ്യാപന ഘട്ടത്തിൽ
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ മുൻകരുതലുകൾ എടുത്ത് വീടുകളിൽ തന്നെ കഴിയാൻ അനുവദിച്ചിരുന്നു. കോവിഡ് തീവ്ര വ്യാപനം നില നിൽക്കുന്ന സാഹചര്യത്തിലും, ജില്ലയിലെ സമ്പൂർണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും ഹോം കോറന്റൈനിൽ കഴിയുന്നവരുടെയും ആശുപത്രിയിൽ എത്താൻ കഴിയാത്ത കോവിഡ് ഇതര രോഗികളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി സംസ്ഥാനത്തെ തന്നെ ആദ്യത്തെ 'ജാഗ്രത കോവിഡ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ' നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോടിന്റെ സഹകരണത്തോടെ ജില്ലയിൽ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.

ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം
മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കോർപറേഷൻ /മുനിസിപ്പാലിറ്റി /ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് തലത്തിലാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. 16ഹെൽത്ത് ബ്ലോക്ക് തലത്തിലുള്ള കോവിഡ്
മൊബൈൽ മെഡിക്കൽ യൂണിറ്റിൽ മെഡിക്കൽ ഓഫീസറും,സ്റ്റാഫ് നേഴ്സും, ആരോഗ്യപ്രവർത്തകയുമാണ് ഉണ്ടാവുക.ആവശ്യമായ സ്റ്റാഫിനെ നാഷണൽ ഹെൽത്ത് മിഷൻ ഉറപ്പുവരുത്തി.വാഹന സൗകര്യം ബ്ലോക്ക്
പഞ്ചായത്ത് /മുനിസിപ്പാലിറ്റി ഉറപ്പ് വരുത്തിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിലുള്ള കോവിഡ് മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സ്റ്റാഫ് നേഴ്സും, ആരോഗ്യപ്രവർത്തകയുമാണ് ഉണ്ടാവുക.ഇവരെ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.ടെലി മെഡിസിൻ സൗകര്യം പ്രയോജനപെടുത്തി ആവിശ്യമെങ്കിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും.
ഇവയുടെ സുഖമമായ പ്രവർത്തനം അതാത് തദ്ദേശ സ്ഥാപനങ്ങളും മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തും. ഇതിനോടകം 82 മൊബൈൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. കോവിഡ് ടെസ്റ്റിനും ചികിത്സക്കുമായി നാഷണൽ ഹെൽത് മിഷൻ 14 മൊബൈൽ യൂണിറ്റുകൾ ഇത് കൂടാതെ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇവ കൂടിയാകുമ്പോൾ 96 കോവിഡ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് നിലവിൽ ജില്ലയിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. ഡെപ്യൂട്ടി ഡയരക്ടർ ഓഫ് പഞ്ചായത്തും നാഷണൽ ഹെൽത്ത് മിഷനുമാണ് പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത്.
ഗാർഹിക സമ്പർക്ക വിലക്കിലുള്ള കൊവിഡ് രോഗികൾക്കും കോവിഡിതര രോഗികൾക്കും ഈ സേവനം പ്രയോജനപെടുത്താം. മൊബൈൽ മെഡിക്കൽ യൂണിറ്റ് കൗൺസിലിംഗ് സേവനങ്ങളും ആവിശ്യമെങ്കിൽ നൽകും. ടി.പി.ആർ കൂടുതലുള്ള പഞ്ചായത്തുകളിൽ ആവശ്യാനുസരണം കൂടുതൽ മൊബൈൽ യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കും. തദ്ദേശ തല കൺട്രോൾ റൂമിൽ നിന്നും ലഭിക്കുന്ന മുൻഗണനക്രമമനുസരിച്ചായിരിക്കും രോഗി പരിചരണം.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ ആയിരിക്കും. എല്ലാവരും കോവിഡ് മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവവും, ടെലി മെഡിസിൻ സംവിധാനവും പരമാവധി പ്രയോജനപെടുത്തികൊണ്ട് അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം എന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications