• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബിജെപി നേതാക്കളുമായി രഹസ്യവും പരസ്യവുമായ ബന്ധം പുലർത്തുന്നവരാണ് ജമാഅത്തെ ഇസ്ലാമി; കുഞ്ഞിക്കണ്ണന്‍

കോഴിക്കോട്: മൗദൂദികളും അവരുടെ അജണ്ടയിൽ കളിക്കുന്നവരും മലർന്നു കിടന്നു മുകളിലോട്ട് തുപ്പുകയാണെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. കണ്ണൂരിലെ രാഷ്ട്രീയസംഘട്ടനങ്ങൾ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിനായി ആർ എസ് എസ് ബി ജെ പി നേതാക്കളുമായി നിരവധി ഘട്ടങ്ങളിൽ സർക്കാറിൻ്റെയും പ്രമുഖ വ്യക്തികളുടെയും മുൻകയ്യിൽ നടന്ന ചർച്ചകളിൽ സി പി ഐ എം പങ്കാളിയായിട്ടുണ്ട്.ശ്രീ എം സമാധാന ചർച്ചകൾക്ക് മുൻകൈ എടുക്കുകയും ഇരുകൂട്ടരെ ഇരുത്തി സമാധാന ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരു പ്രത്യേക സാഹചര്യത്തിൽ നടന്ന അത്തരം ചർച്ചകളെ ചൂണ്ടിക്കാണിച്ച് സിപിഐ എംന്‍റെ ആർ എസ് എസ് ബന്ധത്തെയും അതിൻ്റെ ഇടനിലക്കാരനായി പ്രവർത്തിച്ച എം നെ കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിക്കുന്നത് മൗദൂദിസ്റ്റുകളാണ്. ബി ജെ പി നേതാക്കളുമായി രഹസ്യവും പരസ്യവുമായ ബന്ധം പുലർത്തുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. അവരുടെ ജിഹ്വകൾ ഉൾപ്പെടെ മാധ്യമങ്ങളത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

സി പി ഐ എം നെതിരെ ക്ഷുദ്രവികാരമഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് -യു ഡി എഫുകാർ പിണറായി വിജയനെയും

എം നെയും ബന്ധിപ്പിച്ച് ആർ എസ് എസ് ബാന്ധവ കഥകൾ മെനഞ്ഞ് തള്ളുകയാണ്.ശ്രീഎംമുമായി രാഹുലിനും സോണിയയ്ക്കും ശശി തരൂരിനുംഎന്തിന് ഉമ്മൻ ചാണ്ടിക്കും പിജെ കുര്യനും വരെ ബന്ധവും സൗഹൃദവുമുണ്ട്. അത്ര പോലും ബന്ധം സി പി ഐം നേതാക്കൾക്കില്ല.

സംഘപരിവാറിൻ്റെ ഹിന്ദുത്വവൽക്കരണ നീക്കങ്ങൾക്കെതിരെ പലപ്പോഴും അദ്ദേഹം മതിനിരപേക്ഷ ശക്തികൾക്കൊപ്പം നിന്നിട്ടു മുണ്ടു.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  അന്താരാഷ്ട്ര യോഗദിനാചരണത്തെ ഇവിടെ യോഗയെ ഹൈന്ദവൽക്കരിക്കുന്ന രീതിയിൽ മാറ്റിയപ്പോൾ സി പി ഐ എം അതിനെതിരെ നടത്തിയ യോഗാ പരിപാടികളോട് അദ്ദേഹം സഹകരിച്ചിട്ടുമുണ്ട്.... വിവാദങ്ങൾ സൃഷ്ടിക്കുന്ന മൗദൂദികളും അവരുടെ അജണ്ടയിൽ കളിക്കുന്ന കോൺഗ്രസുകാരും മലർന്നു കിടന്നു മേലോട്ട് തുപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.

  കടലോരത്തെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി റിച്ച ചദ്ദ: ചിത്രങ്ങള്‍

  Kozhikode

  English summary
  Jamaat-e-Islami has secret and public relations with BJP ;kt kunhikannan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X