കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പികെ ഫിറോസ് വ്യാജരേഖ ചമച്ചെന്ന് ജയിംസ് മാത്യു: പൊലീസ് കേസെടുത്തു, അപകീര്‍ത്തിപ്പെടുത്തലിന് കേസ്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മന്ത്രിക്കെതിരെ എം.എല്‍.എയുടെ പേരില്‍ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പൊലിസ് കേസെടുത്തു. ജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലിസാണ് ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കോഴിക്കോട് ലീഗ് ഹൗസില്‍ വച്ചായിരുന്നു പി.കെ ഫിറോസ് പത്രസമ്മേളനം നടത്തിയിരുന്നത്. അതിനാലാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. ഇതോടെ കെ.ടി ജലീലിനെതിരായ ബന്ധുനിയമനത്തെ തുടർന്നുള്ള ആരോപണങ്ങൾ നിയമനടപടികളിലേക്കു നീങ്ങുകയാണ്.


ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി സി.പി.എം നേതാവിന്റെ ബന്ധുവിനെ മന്ത്രി കെ.ടി. ജലീല്‍ അനധികൃതമായി നിയമിച്ചെന്ന പ്രചാരണത്തിനായി പി.കെ. ഫിറോസ് വ്യാജരേഖ ചമച്ചതെന്നാണ് ജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയിലെ ആരോപണം. ജയിംസ് മാത്യു തനിക്ക് തന്ന കത്തല്ല ഫിറോസ് പുത്തുവിട്ടതെന്ന് മന്ത്രി എ.സി. മൊയ്തീനും വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിലെ യൂനിയന്‍ നേതാവായ ജയിംസ് മാത്യു ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തദ്ദേശഭരണ മന്ത്രിക്ക് 20 പേജുളള കത്ത് നല്‍കിയിരുന്നു. ഇതില്‍ നല്‍കിയ കത്തിലെ ഒരു ഭാഗംമാറ്റി ടെക്്‌നിക്കല്‍ ആര്‍ക്കിടെക്ചറല്‍ തസ്തികയില്‍ എന്നതിന് പകരം ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ എന്ന് ചേര്‍ത്ത് തട്ടിപ്പ് നടത്തിയെന്നാണ് ഫിറോസിന്റെ പരാതിയിലെ ആരോപണം. ഈ പേജ് ഫിറോസ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.

pkfiroz-15502

വ്യാജ രേഖ ചമച്ചതിനെതിരെ ജയിംസ് മാത്യു മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കഴിഞ്ഞ ആഴ്ചയാണ് പരാതി നല്‍കിയത്. ഈ പരാതി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ കെ. സഞ്ജയ്കുമാര്‍ ഗരുഡിനെ ചുമതലപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു.

Kozhikode
English summary
james mathew against pk firoz and fake documents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X