വടകരയുമില്ല കോഴിക്കോടുമില്ല; അതൃപ്തി മറനീക്കി ജനതാദള്‍, മുഖ്യമന്ത്രിയുടെ ഉറപ്പു പാലിക്കപ്പെട്ടില്ലെന്ന് എല്‍ജെഡി
കോഴിക്കോട്: ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ നിരാശ പരസ്യമാക്കി മുന്നണയില്‍ സമീപകാലത്ത് തിരിച്ചെത്തിയ എല്‍ ജെ ഡി. എല്‍ഡിഎഫ് ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് കടുത്ത എതിര്‍പ്പ് ലോക് താന്ത്രിക് ജനതാദള്‍ പരസ്യമാക്കിയത്. വടകര സീറ്റു ലഭിക്കുമെന്ന പ്രതീക്ഷയിലായുന്നു അവസാന നിമിഷം വരെ പാര്‍ട്ടിയെന്നാണ് ജില്ലാ നേതാക്കളുടെ പ്രതികരണം നല്കുന്ന സൂചന.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും: രാഹുല്‍ ഗാന്ധി
പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള വടകര സീറ്റ് നല്‍കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പു പാലിക്കപ്പെട്ടില്ലെന്ന് എല്‍ ജെ ഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് പറഞ്ഞു. വടകരയോ കോഴിക്കോടോ ലഭിക്കാത്തതില്‍ നിരാശയുണ്ട്. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഐക്യമുന്നണി വിട്ട് പാര്‍ട്ടി എല്‍ ഡി എഫിലെത്തിയതിനു പിന്നാലെ വടകര മണ്ഡലത്തില്‍ പെടുന്ന രണ്ട് ഗ്രാമ പഞ്ചായത്തുകളുടെ ഭരണം യു ഡി എഫിന് നഷ്ടമാവുകയും എല്‍ ഡി എഫിനു ലഭിക്കുകയും ചെയ്തിരുന്നു.

യു ഡി എഫ് വിട്ട് ഇടതുമുന്നണിയിലേക്ക് വരുമ്പോള്‍ കോഴിക്കോടോ വടകരയോ നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിക്കു നല്കിയ വാഗ്ദാനം. ഈ സീറ്റ് നേടിയെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും എല്‍ ജെ ഡി ജില്ലാ കമ്മിറ്റിക്ക് അഭിപ്രായമുണ്ടെന്നാണ് സൂചന. ഈ മാസം 16ന് ചേരുന്ന സംസ്ഥാന നേതൃ യോഗത്തിന് പകരം സംസ്ഥാന കമ്മിറ്റി തന്നെ ചേരണമെന്നും ജീല്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എല്‍ ജെ ഡിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള രണ്ടു മണ്ഡലമാണ് കോഴിക്കോട്ടും വടകരയും.
എഴുപതിനായിരത്തോളം വോട്ട് വടകരയിലും 20000ത്തോളം വോട്ട് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലുമുണ്ടെന്നു ജില്ലാ നേതൃത്വം. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തു നിന്നുണ്ടായ അവഗണന സഹിക്കാവുന്നതിലപ്പുറമാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെടുന്നു. സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും പ്രവര്‍ത്തകര്‍ക്ക് മനസ്സാക്ഷി വോട്ടു ചെയ്യാനുള്ള അനുമതി ജില്ലാ നേതൃത്വം നല്‍കണമെന്ന പൊതു അഭിപ്രായവും ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നതായി അറിയുന്നു. ഇടതുമുന്നണിയില്‍ സി പി എമ്മിനും സി പി ഐക്കും മാത്രമാണ് സീറ്റ് ലഭിച്ചത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ഇടതുമുന്നണി നേതാക്കള്‍ പാര്‍ട്ടി നേതാവ് എം പി വീരേന്ദ്ര കുമാറിനെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. കോഴിക്കോട് ജില്ലയില്‍ പെടുന്ന കോഴിക്കോട്, വടകര മണ്ഡലങ്ങളും എന്തു വില കൊടുത്തും തിരിച്ചു പിടിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ സി പി എമ്മിന് എല്‍ ജെ ഡി നീക്കം തിരിച്ചടിയാകും. വടകര തിരിച്ചു പിടിക്കാനായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും കോഴിക്കോട് പിടിക്കാനായി സൗത്ത് മണ്ഡലം എം എല്‍ എ പ്രദീപ് കുമാറിനെയുമാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications