കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനതാ ദള്‍ എസ് പിളര്‍പ്പിലേക്ക്; യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി സികെ നാണു, വിമത യോഗം ചേര്‍ന്നു

Google Oneindia Malayalam News

കോഴിക്കോട്: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജെഡിഎസ് കേരള ഘടകം പിരിച്ചു വിട്ടതായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ പ്രഖ്യാപിക്കുന്നത്. സികെ നാണു എംഎല്‍എ അധ്യക്ഷനായ ജെഡിഎസ് ഘടകമാണ് പിരിച്ചു വിട്ടത്. പകരം തിരുവല്ല എംഎല്‍എയും മുന്‍ അധ്യക്ഷനുമായ മാത്യൂ ടി തോമസ് അധ്യക്ഷനായ് തത്കാലിക അ‍ഡ്ഹോക് കമ്മിറ്റിക്ക് പാര്‍ട്ടിയുടെ നടത്തിപ്പ് ചുമത നല്‍കിയിരുന്നു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാതെ സികെ നാണു ഇന്നത്തെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതോടെ മറ്റൊരു പിളര്‍പ്പിന്‍റെ വക്കില്‍ എത്തിയിരിക്കുകയാണ് ജനതാ ദള്‍ എസ്.

പാര്‍ട്ടി ചട്ടങ്ങള്‍

പാര്‍ട്ടി ചട്ടങ്ങള്‍

പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് സികെ നാണു അധ്യക്ഷനായ സംസ്ഥാന ഘടകം പിരിച്ചു വിട്ടതെന്നായിരുന്നു ദേവഗൗഡ അറിയിച്ചത്. നാണുവിനെതിരെ മാത്യൂ ടി തോമസ് വിഭാഗം പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ദേശീയ അധ്യക്ഷന്‍ കേരള ഘടകത്തെ പിരിച്ചു വിട്ടതെന്നാണ് സൂചന.

സംസ്ഥാന കമ്മിറ്റി

സംസ്ഥാന കമ്മിറ്റി

സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇന്ന് ചേര്‍ന്നത്. എന്നാല്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമെന്ന നിലപാട് സ്വീകരിച്ച സികെ നാണു യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. പഴയ സംസ്ഥാന കമ്മിറ്റി പുനഃസ്ഥാപിക്കണമെന്നും സികെ നാണു ആവശ്യപ്പെട്ടു.

കോഴിക്കോട് കേന്ദ്രീകരിച്ച്

കോഴിക്കോട് കേന്ദ്രീകരിച്ച്

സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിനെതിരെ സികെ നാണു അനുകൂലികള്‍ യോഗം ചെരുകയും ചെയ്ത്. മാത്യു ടി തോമസിനെ അഡ്ഹോക് കമ്മറ്റിയുടെ അധ്യക്ഷനായി നിയമിച്ച ദേശീയ നേതൃത്വത്തെ തള്ളിപ്പറയണമെന്നാണ് നാണു അനുകൂലികളുടെ പ്രധാന ആവശ്യം. കോഴിക്കോട് കേന്ദ്രീകരിച്ചാണ് സികെ നാണു അനുകൂലികള്‍ കേന്ദ്രീകരിക്കുന്നത്. സികെ നാണുവും 12 സംസ്ഥാന ഭാരവാഹികളും യോഗം ചേർന്നു.

 മാത്യു ടി തോമസ് അധ്യക്ഷനും ജോസ് തെറ്റയിലും

മാത്യു ടി തോമസ് അധ്യക്ഷനും ജോസ് തെറ്റയിലും

അതേ സമയം എൽ ഡിഎഫിൽ തുടരാൻ തന്നെയാണ് വിമത വിഭാഗത്തിന്‍റെ തീരുമാനം. മാത്യു ടി തോമസ് അധ്യക്ഷനും ജോസ് തെറ്റയിൽ ഉപാധ്യക്ഷനുമായ പുതിയ അഡ്ഹോക് കമ്മിറ്റിയിൽ സി കെ നാണുവിന് ഒരു പദവിയുമില്ലാതിരുന്നതും അദ്ദേഹത്തെ അനുകൂലിക്കുന്നവരെ ചൊടിപ്പിച്ചു. ലോക്താന്ത്രിക് ജനതാദള്ളുമായുള്ള ലയനത്തിന് ദേവഗൗഡ പച്ചക്കൊടി കാട്ടിയിട്ടും പാർട്ടിയിലെ ചേരിപോരിനെ തുടര്‍ന്ന് നീണ്ടു പോവുകയായിരുന്നു.

ഗ്രൂപ്പ് പ്രവര്‍ത്തനം

ഗ്രൂപ്പ് പ്രവര്‍ത്തനം

മന്ത്രി കെ.കൃഷ്ണൻകുട്ടി, സികെ നാണു, മുൻമന്ത്രി മാത്യു ടി തോമസ്, ദേശീയജനറൽസെക്രട്ടറി എ നീലലോഹിതദാസ് എന്നിവരെ കേന്ദ്രികരിച്ചാണ് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായത്. പദവികളില്‍ സികെ നാണു സ്വന്തം ഇഷ്ടക്കാരെ മാത്രം നിയമനിക്കുന്നുവെന്നതായിരുന്നു മറുപക്ഷത്തിന്‍റെ പ്രധാന പരാതി.

പ്രതിസന്ധികള്‍ പരിഹരിക്കാന്‍

പ്രതിസന്ധികള്‍ പരിഹരിക്കാന്‍

പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഈ നാലുപേരെയും ചേര്‍ത്തൊരു കോര്‍ കമ്മിറ്റിക്ക് ദേശീയ നേതൃത്വം നേരത്തെ രൂപം നല്‍കിയുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപീകിരിച്ച ഈ കമ്മിറ്റിയിലും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് നേതാക്കള്‍ മുന്‍തൂക്കം കൊടുത്തതോടെ കോർ കമ്മിറ്റിക്കും ഒരു ഘട്ടത്തിലും അഭിപ്രായ ഐക്യത്തില്‍ എത്താന്‍ സാധിച്ചില്ല.

അടിയന്തരമായി റദ്ദാക്കണം

അടിയന്തരമായി റദ്ദാക്കണം

സംസ്ഥാന ജനറൽ സെക്രട്ടറിയായി ചന്ദ്രകുമാറിനെയും കോട്ടയം ജില്ലാ പ്രസിഡന്റായി മാത്യു ജേക്കബിനേയും അടുത്തിടെ സികെ നാണു നിയമിച്ചിരുന്നു. ഈ നടപടി അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണന്‍ കുട്ടി ദേശീയ നേതൃത്വത്തെ സമീപിക്കുകയായിരുന്നു. പകരം പഴയ പ്രസിഡന്റ് ജോർജ് കുര്യനെ കോട്ടയം ജില്ലാ പ്രസിഡന്റാക്കണമെന്ന് കൃഷ്ണന്‍ കുട്ടിയും നീലനും ചേര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

 ലയനം നടന്നാല്‍

ലയനം നടന്നാല്‍

ലോക്താന്ത്രിക് ജനതാദളുമായി ലയിച്ചാൽ അവർക്കു പ്രസിഡന്റ് പദവി വിട്ടുകൊടുക്കാന്‍ സന്നദ്ധമാണെന്ന കാര്യം കൃഷ്ണൻകുട്ടിയും നീലനും നേരത്തെ ദേവഗൗഡയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തോട് സികെ നാണു യാതൊരുവിധത്തിലും യോജിക്കുന്നില്ല. ലയനം നടന്നാല്‍ അധ്യക്ഷ പദവി വിട്ടു കൊടുക്കരുതെന്ന പക്ഷക്കാരനാണ് മാത്യൂ ടി തോമസും

തന്നോട് ആലോചിക്കാതെ

തന്നോട് ആലോചിക്കാതെ

താന്‍ നിയമിച്ച കോട്ടയം ജില്ല പ്രിസിഡന്‍റിനെ ദേശീയ നേതൃത്വം മാറ്റിയത് തന്നോട് ആലോചിക്കാതെയാണെന്ന് സികെ നാണു നേരത്ത വ്യക്തമാക്കിയിരുന്നു. ഒരു ജില്ലാ കമ്മിറ്റി തനിക്കെതിരെ കേസ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ നിര്‍ത്തികൊണ്ട് ദേശീയ നേതൃത്വം തീരുമാനങ്ങള്‍ എടുക്കുന്നതിലെ അതൃപ്തി അറിയിച്ചുകൊണ്ട് സികെ നാണു ദേവഗൗഡയെ ബന്ധപ്പെടാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് സംസ്ഥാന ഘടകത്തെ ദേശീയ നേതൃത്വം പിരിച്ചു വിടുന്നത്.

 കോട്ടയത്ത് 6 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്;കെസി ജോസഫും വാഴക്കനും മുതല്‍ ലതിക വരെ പട്ടികയില്‍ കോട്ടയത്ത് 6 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്;കെസി ജോസഫും വാഴക്കനും മുതല്‍ ലതിക വരെ പട്ടികയില്‍

Kozhikode
English summary
Janata Dal s kerala faction to split; CK Nanu walked out of the meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X