കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണിതിട്ടും തീരാത്ത പദ്ധതി: കോഴിക്കോട്ടെ ജപ്പാൻ കുടിവെള്ള പദ്ധതി 70% പൂർത്തിയായെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ 70 ശതമാനം പൂർത്തിയായതായി മന്ത്രി. അഞ്ച് പാക്കേജുകളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ നാല് പാക്കേജുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. പ്രതിദിനം 174 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണ ശാല പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാണ്. പദ്ധതിയുടെ 20 ജലസംഭരണികളുടെയും 150 മീറ്റര്‍ പൈപ്പ്ലൈന്‍ ഒഴികെ അതിലേക്കുള്ള പ്രധാന പൈപ്പ് ലൈനുകളുടെ പണിയും പൂര്‍ത്തീകരിച്ചു. ബേപ്പൂര്‍, കടലുണ്ടി മേഖലകളിലെ വിതരണ ശൃംഖലയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. 2006 ൽ പൂർത്തിയാവുമെന്ന് അന്നത്തെ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണിത്.

<strong> പെരിയവര പാലം ഗതാതാത്തിനായി തുറന്നു: താല്‍ക്കാലിക പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത് ഏഴു ദിവസംകൊണ്ട്!</strong> പെരിയവര പാലം ഗതാതാത്തിനായി തുറന്നു: താല്‍ക്കാലിക പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത് ഏഴു ദിവസംകൊണ്ട്!


ചെറുവണ്ണൂര്‍ മേഖലയില്‍ ഈ മാസം അവസാനത്തോടെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ച ശേഷം കോവൂര്‍ മേഖലയില്‍ 13 കിലോമീറ്ററും പൊറ്റമ്മലില്‍ 14 കിലോമീറ്ററും അവശേഷിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കും. ഈസ്റ്റ്ഹില്‍, മലാപ്പറമ്പ്, ബാലമന്ദിരം, ഇരവത്ത്കുന്ന് മേഖലകളില്‍ അടുത്തവര്‍ഷം മെയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

japanwaterproject

ബാലുശ്ശേരി മേഖലയില്‍ പൂര്‍ണ്ണമായും നന്മണ്ട, കുന്ദമംഗലം, കക്കോടി, കുരുവട്ടൂര്‍, മേഖലകളില്‍ ഭാഗികമായും ജലവിതരണം ആരംഭിച്ചിട്ടുണ്ട്. ജൈക്ക പദ്ധതിയില്‍ 1854 കിലോമീറ്റര്‍ വിതരണ ശൃംഖലയിലെ 1421 കിലോമീറ്റര്‍ പൈപ്പിടല്‍ പ്രവൃത്തി ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. പദ്ധതിയുടെ ജില്ലയിലെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് വിശദീകരണം.

Kozhikode
English summary
Jappan drinking water project reaches 70% completion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X