കോഴിക്കോട്ട് മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിര്‍ദേശം, പനങ്ങാടും കുറുവങ്ങാട്ടും മഞ്ഞപ്പിത്തമെന്ന്!!
കോഴിക്കോട്: ജില്ലയിലെ പനങ്ങാട്, ചങ്ങരോത്ത്, കുറുവങ്ങാട് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം വ്യാപകമായി. ജില്ലാതല ദ്രുതകര്‍മ്മസേന ഈ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം പ്രോഗ്രാം ഓഫീസര്‍മാര്‍ക്കു പ്രത്യേകം ബ്ലോക്കുകളുടെ ചാര്‍ജുകള്‍ നല്‍കി.
കേസുകള്‍ തുടരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു. മലിന ജലത്തിലൂടെയും ആഹാര സാധനങ്ങളിലൂടെയും ആണ് മഞ്ഞപ്പിത്ത രോഗം പകരുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ആഘോഷങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുത്ത് പാനീയങ്ങളുള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചവര്‍ക്കാണ്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്ത ആരോഗ്യകന്ദ്രത്തില്‍ വിവരമറിയിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

പനി, തലവേദന, വയറുവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, മൂത്രത്തിന് നിറവ്യത്യാസം, കണ്ണിന് മഞ്ഞനിറം തുടങ്ങിയവയാണ് പ്രാഥമികലക്ഷണങ്ങള്‍. സ്വയം ചികിത്സയ്ക്ക് വിധേയരാവരുത്. പൂര്‍ണ്ണ വിശ്രമം എടുക്കേണ്ടതും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കേണ്ടതുമാണ്.












Click it and Unblock the Notifications