വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരണമെന്ന് ജയ്‌ദേവ് ഐപിഎസ്
വടകര: വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരണമെന്ന് ജയ്‌ദേവ് ഐ പി എസ് പറഞ്ഞു. വടകര ബുസ്താനിയ്യ വനിതാ കോളേജ് വാര്‍ഷികാഘോഷം കോഴിക്കോട്റൂറല്‍ എസ്പി ജി ജയ്‌ദേവ് ഉല്‍ഘാടനം ചെയ്തു. കോളേജ് മേനേജിങ് ഡയറക്ടര്‍ ഫിറോസ് കെ വി കെ അദ്ധ്യക്ഷം വഹിച്ചു. പി.സി അസ്സന്‍കുട്ടി ഹാജി, എ.പി മഹമൂദ് ഹാജി, ഷക്കീബ് , അമീര്‍ ഹുദവി, ഇമ്രാന്‍, സിയാദ് എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ എ എം കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതവും ആമിനാ ഖാത്തൂണ്‍ നന്ദിയും പറഞ്ഞു.വടകര: യു ഡി എഫ് സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരം കുറ്റിയാടി മണ്ഡലം യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കുന്നു. 13 ന് വൈകുന്നേരം 3 ന് ആയഞ്ചേരി കമ്യൂണിറ്റി ഹാളിൽ സംഗമം നടക്കും. മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം സംബന്ധിച്ച നിർദ്ദേശങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പ്രവർത്തന പരിപാടികളും ചർച്ച ചെയ്യും.പാറക്കൽ അബ്റുള്ള എംഎൽഎ, ജില്ലാ യു.ഡി ,എഫ് നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.

മണ്ഡലം യു ഡി എഫ് കമ്മറ്റി അംഗങ്ങൾ, പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി ഭാരവാഹികൾ, ബൂത്ത് കമ്മറ്റി പ്രസിഡണ്ട്, സെക്രട്ടരിമാർ ഘടകകക്ഷി പോഷക സംഘടനകളുടെ നിയസഭാ മണ്ഡലം തല ഭാരവാഹികൾ എന്നിവർ സംഗമത്തിൽ എത്തിച്ചേരണമെന്ന് യുഡിഎഫ് മണ്ഡലം ഭാരവാഹികൾ അറിയിച്ചു .വടകര:ആയഞ്ചേരി-കമ്പനി പീടിക കടമേരി തണ്ണീർപന്തൽ റോഡിൽ പുനഃരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിൽ നാളെ(11)മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം തോടന്നൂർ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.വാഹനങ്ങൾ ആയഞ്ചേരി ഗണപതി ക്ഷേത്ര സമീപത്തു നിന്നും ഇരിങ്ങാലിപ്പുറത്ത് മുക്ക്-വള്ള്യാട് വഴി ആയഞ്ചേരി വില്ല്യാപ്പള്ളി റോഡിലേക്കും തിരിച്ചും പോകേണ്ടതാണെന്നും അറിയിപ്പിൽ പറഞ്ഞു.
സാക്ഷരതാ മിഷൻ അതോറിറ്റിയും വടകര ബ്ലോക്ക് സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയും,പത്താം തരം,ഹയർ സെക്കണ്ടറി തുല്യതാ ക്ലാസിന്റെ ഉൽഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ നിർവ്വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്യാമള കൃഷ്ണാർപ്പിതം അധ്യക്ഷത വഹിച്ചു.ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.ഭാസ്കരൻ,ബേബി ബാലമ്പ്രത്ത്,പങ്കജാക്ഷി ടീച്ചർ,നിഷ പറമ്പത്ത്, എം.ഷാജി,എൻ.പി.മനോജ്‌കുമാർ,പി.കെ.രമണി,പി.എം.വിജിഷ,പി.രാജിനി,കെ.കെ.ബവിത,ആയിഷ
അലോള്ളതിൽ, കെ.പി.ശോഭ എന്നിവർ പ്രസംഗിച്ചു.തുല്യതാ കോഴ്സ് കൺവീനർ വിജയൻ മാസ്റ്റർ,അഡ്വ:സുരേഷ്ബാബു, എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സെടുത്തു.












Click it and Unblock the Notifications