• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എല്ലാ താലൂക്കുകളിലും ജോയന്റ് ആര്‍.ടി ഓഫീസുകള്‍ സ്ഥാപിക്കും ; മന്ത്രി എ.കെ ശശീന്ദ്രന്‍

  • By Desk

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ജോയന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ അധികാരത്തിലേറി 1000 ദിനത്തിനുള്ളില്‍ ആറ് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസും ഏഴ് സബ് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമാണ് സ്ഥാപിച്ചത്. നവീകരിച്ച കോഴിക്കോട് ആര്‍.ടി.ഓഫീസിന്റെയും പുതുതായി ആരംഭിച്ച ഹെവി വാഹന പരിശോധന കേന്ദ്രത്തിന്റെയും ആധുനിക എന്‍ഫോഴ്സമെന്റ് കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലമ്പൂരില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായത് ഒന്നല്ല, മൂന്നുതവണ!!

റോഡ് സുരക്ഷയ്ക്കായി 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുകയാണ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംവിധാനവും സ്‌ക്വാഡുകളുമുണ്ടാകും. കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് നിയമലംഘനത്തിനും കുറ്റകൃത്യങ്ങള്‍ക്കും കര്‍ശന ശിക്ഷാനടപടികള്‍ ഉറപ്പാക്കാനും അപകടനിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതനുസരിച്ച് ജനങ്ങളോടുള്ള അവരുടെ സമീപനവും മെച്ചപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി. ഹെവി വാഹനങ്ങള്‍ പരിശോധിക്കുന്നതിന് സംസ്ഥാനത്ത് ആരംഭിക്കുന്ന ആദ്യ കേന്ദ്രമാണ് കോഴിക്കോട് സ്ഥാപിച്ചത്. മൂന്ന് കോടി രൂപ ചെലവില്‍ കെല്‍ട്രോണ്‍ ആണ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ആധുനിക എന്‌ഫോഴ്‌സ്‌മെന്റ് കേന്ദ്രം ഇന്ത്യയില്‍ ആദ്യമായി കോഴിക്കോടാണ് സ്ഥാപിച്ചിരിക്കുന്നത്. 92 ലക്ഷം രൂപ ചെലവില്‍ കെല്‍ട്രോണ്‍ ആണ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. നവീകരിച്ച കോഴിക്കോട് ആര്‍.ടി.ഓഫീസ് 43 ലക്ഷത്തി തൊണ്ണൂറായിരം രൂപ ചെലവഴിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുദേഷ് കുമാര്‍, ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി കെ.എം എന്നിവര്‍ സംസാരിച്ചു.

Kozhikode

English summary
Joint Regional Transport Offices will be set up in all taluks in the State,says Transport Minister AK Saseendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more