കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസിന് അടിപതറുന്നു; ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ ജോസഫ് പക്ഷത്ത് ചേര്‍ന്നു, കൊഴിഞ്ഞു

Google Oneindia Malayalam News

കോഴിക്കോട്: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗം ഇടതുമുന്നണിയിലേക്ക് പോയത് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ജോസഫ് മുന്നണി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ്. ജോസഫിന്‍റെ വാക്കുകളില്‍ പൂര്‍ണ്ണ തൃപ്തി അടയാന്‍ കഴിയില്ലെങ്കിലും അദ്ദേഹത്തിന് കൂടുതല്‍ പിന്തുണ നല്‍കി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് യുഡിഎഫ്.

ഓരോ ദിനവും ജോസ് പക്ഷത്ത് നിന്ന് കൂടുതല്‍ നേതാക്കളേയും പ്രവര്‍ത്തേകരേയും അടര്‍ത്തി മാറ്റിക്കൊണ്ട് ജോസഫ് തന്‍റെ വാക്കുകള്‍ ശരിയാണെന്ന് തെളിയിക്കാനുള്ള പരിശ്രമത്തിലുമാണ്. ജോസ് ഇടതുമുന്നണി ബന്ധം പരസ്യമാക്കിയതിന് പിന്നാലെ നിരവധി നേതാക്കളേയും പ്രവര്‍ത്തകരേയുമായി ജോസഫ് തന്‍റെ ചേരിയില്‍ എത്തിച്ചിരിക്കുന്നത്.

തുടക്കത്തിലെ ആധിപത്യം

തുടക്കത്തിലെ ആധിപത്യം

മാണിയുടെ നിര്യാണത്തിന് പിന്നാലെ ഉടലെടുത്ത അധികാരത്തര്‍ക്ക ഘട്ടത്തില്‍ തന്നെ നേതാക്കളെ തങ്ങളുടെ ഒപ്പം നിര്‍ത്തി ബലാബലം പരീക്ഷിക്കുന്ന രീതിക്ക് ജോസ്-ജോസഫ് പക്ഷങ്ങള്‍ തുടക്കം കുറിച്ചിരുന്നു. സിഎഫ് തോമസ് അടക്കമുള്ള പ്രമുഖ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ സാധിച്ച ജോസഫിനായിരുന്നു ഈ ഘട്ടത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.

ജോസഫ് എം പുതുശ്ശേരിയും

ജോസഫ് എം പുതുശ്ശേരിയും

ജോസ് വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഈ നേതാക്കളെ ഒപ്പം നിര്‍ത്താനുള്ള നീക്കം സജീവമായി. ജോസഫ് എം പുതുശ്ശേരി, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ നേതാക്കളെ ജോസഫ് തന്‍റെ പാളയത്തിലേക്ക് എത്തിക്കുന്നത് ജോസിന്‍റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായ ഘട്ടത്തിലായിരുന്നു. ഇപ്പോള്‍ ജോസ് ഇടതുമുന്നണി ബന്ധം ഔദ്യോഗികമായി തന്നെ നിലവില്‍ വന്നതോടെ വിവിധ ജില്ലകളില്‍ നിന്നും വലിയ തോതിലുള്ള കൂടുമാറ്റമാണ് ജോസഫ് പക്ഷത്തേക്ക് ഉണ്ടാവുന്നത്.

കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയിലെ കേരള കോണ്‍ഗ്രസ് എം മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ജെയിംസ് ജോഷിയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം പിജെ ജോസഫ് പക്ഷത്തേക്ക് മാറി. മുക്കം മേഖല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്. പഴയ മാണി വിഭാഗത്തിലെ പ്രമുഖ പ്രാദേശിക നേതാക്കളായിരുന്നു മാറിയവരില്‍ പലരും.

ഇടതുമുന്നണി ബന്ധം

ഇടതുമുന്നണി ബന്ധം

കര്‍ഷക യൂണിയന്‍ ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ മൂക്കിലിക്കാട്ട്, മുന്‍ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അലക്‌സ് നടുവത്ത്, ഏലിയാമ്മ വര്‍ഗീസ്, കാരശ്ശേരി സഹകരണബാങ്ക് ഡയറക്ടര്‍ ജോസുകുട്ടി അരീക്കാട്ട്, മുന്‍ മണ്ഡലം പ്രസിഡന്റ് മാത്യു അഗസ്റ്റിന്‍, നിയോജക മണ്ഡലം സെക്രട്ടറി ബേബി കീമറ്റം, മണ്ഡലം സെക്രട്ടറിമാരായിരുന്ന തങ്കച്ചന്‍ പൈക്കാട്ട്, ഇമ്മാനുവല്‍ കാക്കക്കൂടുങ്കല്‍, ടികെ സതീശന്‍, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പിവി ബിജു എന്നിവരാണ് ജോസിന്‍റെ ഇടതുമുന്നണി ബന്ധത്തില്‍ പ്രതിഷേധിച്ച് തങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.

സ്കറിയ തോമസ് വിഭാഗവും

സ്കറിയ തോമസ് വിഭാഗവും

ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന നേതാക്കള്‍ക്കുള്ള സ്വീകരണ യോഗം സംസ്ഥാന ഉന്നതാധികാര സമിതി അംഗം വിസി ചാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പിഎം ജോര്‍ജ് അധ്യക്ഷനായി. എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം മണ്ഡലം കമ്മിറ്റി ഒന്നാകെ കഴിഞ്ഞ ദിവസം പിജെ ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ ലയിച്ചിരുന്നു.

നേരത്തെ

നേരത്തെ

നേരത്തെ കണ്ണൂര്‍, കോട്ടയം, കൊല്ലം, എന്നീ ജില്ലകളിലേയും പ്രമുഖ ജോസ് പക്ഷ നേതാക്കള്‍ ജോസഫ് വിഭാഗത്തിലേക്ക് മാറിയിരുന്നു. ജോസ് വിഭാഗം ജില്ല ജനറൽ സെകട്ടറി ടോമി സാർ വെട്ടിക്കാട്ടിൽ. മുൻ ജില്ലാ വൈസ് പ്രസിണ്ടൻറ് മാത്യം വെട്ടിക്കാന മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ സിസിലി ആൻറണി ഉളിക്കൽ സർവ്വീസ് ബാങ്ക് ഡയറക്ട്ടർ സിനി ഡോജു മുൻ ന്യു ച്ചാട് ബാങ്ക് പ്രസിണ്ടൻറ് വർഗ്ഗീസ് കാട്ടു പാലം ശശിന്ദ്രൻ പനോളി അപ്പച്ചൻ വരമ്പുങ്കൽ ജോൺ കുന്നത്ത് ഷാജു കൊടുർ ബെന്നി കണ്ണിറ്റ് കണ്ടം ജോണി കരിമ്പന എന്നിവരുടെ നേതൃത്വത്തിലായിരുന്നു കണ്ണൂര്‍ ജില്ലയിലെ കൂടുമാറ്റം.

സ്വീകരണം

സ്വീകരണം

ജോസ് കെ മാണിയുടെ സിപിഎം ബന്ധത്തിൽ പ്രതിക്ഷേധിച്ചാണ് പി ജെ ജോസഫ് നേതൃത്വം നല്കുന്ന കേരളാ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. നേതാക്കളെയും പ്രവർത്തകരെയും കേരളാ കോൺഗ്രസ്സ് (എം ) സംസ്ഥാന ഹൈപവർ കമിറ്റിയംഗം അഡ്വ കെ എ ഫിലിപ്പ് സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ ബേബി ഒഴക്കനാട്ട് അധ്യക്ഷത വഹിച്ചു.

ചങ്ങനാശ്ശേരിയില്‍

ചങ്ങനാശ്ശേരിയില്‍

ചങ്ങനാശ്ശേരി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സൈന തോമസ്, പഞ്ചായത്ത് മുൻ മെംബര്‍ ജെയിംസ് പഴയചിറ, പാപ്പച്ചന്‍ പനക്കേഴം, ഷാജി ഏത്തയ്ക്കാട്, സാബു ഏത്തയ്ക്കാട് എന്നിവര്‍ പി.ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു.മാടപ്പള്ളിയില്‍ നടന്ന യോഗത്തിൽ കേരള കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡൻറ് ജേക്കബ് ജോര്‍ജ് കപ്യാരുപറമ്പിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാൻ സാജന്‍ ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയത്ത്

മുണ്ടക്കയത്ത്

മുണ്ടക്കയം പഞ്ചായത്തിലെ ഏക കേരള കോണ്‍ഗ്രസ് അംഗം ജിജി നിക്കോളാസ് ജോസ് വിഭാഗത്തില്‍നിന്ന് രാജി െവച്ച് ജോസഫിനൊപ്പം ചേര്‍ന്നരുന്നു. അതിരമ്പുഴ പഞ്ചായത്ത്‌ മെമ്പറും മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും ആയ മൂന്നാം വാർഡ് മെമ്പർ ജിജിജോയും ജോസ് വിഭാഗത്തിന്‍റെ മുന്നണി മാറ്റത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിനൊപ്പം തുടരാന്‍ തീരുമാനിച്ചു.

പുനലരില്‍

പുനലരില്‍

പുനലരൂര്‍ കാരവാളൂർ പഞ്ചായത്തിൽ നിന്നും ഡിവൈഎഫ്ഐ മുൻ ജില്ലാ ഭാരവാഹി അടക്കമുള്ള നൂറോളം പേരായിരുന്നു പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നത്. ഡിവൈഎഫ്ഐ മുൻ പുനലൂർ ഏരിയ സെക്രട്ടറി യും ജില്ല കമ്മറ്റി അംഗവും ആയിരുന്നു ശരൺ ശശി. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ യുവജന സംഘടനകളിൽ പ്രവർത്തിച്ചിരുന്നവർ രാജിവെച്ചാണ് കേരളാ കോൺഗ്രസിൽ ചേർന്നത്.

 നിതീഷിലുള്ള വിശ്വാസം നഷ്ടമായി; ജെഡിയുവിനുള്ള മുസ്ലിം പിന്തുണ കുറയുന്നു, നേട്ടമാക്കാന്‍ യുപിഎ സഖ്യം നിതീഷിലുള്ള വിശ്വാസം നഷ്ടമായി; ജെഡിയുവിനുള്ള മുസ്ലിം പിന്തുണ കുറയുന്നു, നേട്ടമാക്കാന്‍ യുപിഎ സഖ്യം

Recommended Video

cmsvideo
Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam

Kozhikode
English summary
Jose K Mani faction leader James Joshi joined party led by PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X