മുക്കം മണാശ്ശേരി സ്കൂളിൽ റാഗിംഗ്; ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായ മർദ്ദിച്ചു, ശരീരമാസകലം പരിക്ക്
മുക്കം: മണാശ്ശേരി എംകെഎച്ച്എംഎംഒ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗിനിരയാക്കിയതായി പരാതി. ശരീരമാസകലം പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സക്കായി മണാശ്ശേരി കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുക്കം- കുളങ്ങര സ്വദേശി ചേറ്റൂര്‍ ബശീറിന്റെ മകന്‍ അമല്‍ സിദാനെയാണ് ഇന്നലെ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കാമ്പസിനുള്ളില്‍ വെച്ച് സംഘം ചേര്‍ന്ന് അക്രമിച്ചത്. കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയും രക്ഷിതാവും പ്രിന്‍സിപ്പിലിന് പരാതി നല്‍കി.

കഴിഞ്ഞമാസം കെഎംസിടി ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഫാസിലിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായ മര്‍ദ്ദിച്ചിരുന്നു. ആ അക്രമികള്‍ക്കെതിരെ ഇതുവരെ ശക്തമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന പരാതിയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. അക്രമികളെ സംരക്ഷിക്കാന്‍ റാഗിംഗിന് കേസെടുക്കാതെ ഒതുക്കുകയായിരുന്നുവെന്ന ആക്ഷേപവുമുണ്ട്. തുടര്‍ക്കഥയാവുന്ന ഇത്തരം റാംഗിംഗ് കേസുകളില്‍ പ്രിന്‍സിപ്പലും നിയമപാലകരും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications