കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല ഭക്തരുടെ വരവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിരോധനാജ്ഞ നീട്ടുന്നു: കെ മുരളീധരന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണ് മോദിയും പിണറായിയുമെന്ന് കെ പി സി സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എം എല്‍ എ. കെ സുരേന്ദ്രനെ രാഷ്ട്രീയ ജാഥ പോലെ കേരളത്തില്‍ വി ഐ പിയായി സര്‍ക്കാര്‍ കൊണ്ടുനടന്നു. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം കൊണ്ട് വരാന്‍ ബിജെപി ശ്രമിക്കുന്നില്ല. ഭക്തജനങ്ങള്‍ മുമ്പ് വരുന്നതുപോലെ വന്നാല്‍ അസൗകര്യങ്ങള്‍ പുറം ലോകം അറിയും. അതിനാല്‍ ഭക്തരുടെ വരവ് കുറക്കാന്‍ ഭീതിയുണ്ടാക്കാനാണു ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും നീട്ടുന്നതും. ശബരിമലയിലെ അസൗകര്യങ്ങള്‍ മറച്ചു വെക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

<strong>ബിജെപി തകരും! പ്രതിപക്ഷ മഹാസഖ്യത്തിനൊരുങ്ങി പാര്‍ട്ടികള്‍.. ഇന്ന് ദില്ലിയില്‍ യോഗം.. നിര്‍ണായകം</strong>ബിജെപി തകരും! പ്രതിപക്ഷ മഹാസഖ്യത്തിനൊരുങ്ങി പാര്‍ട്ടികള്‍.. ഇന്ന് ദില്ലിയില്‍ യോഗം.. നിര്‍ണായകം

muraleedharan

വനിതാ മതില്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മതത്തിലെ സമുദായ നേതാക്കളെ മാത്രമാണ് മുഖ്യമന്ത്രി വിളിച്ചത്. മറ്റുമതങ്ങള്‍ക്ക് നവോത്ഥാനത്തില്‍ പങ്കില്ലേ? വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ പിന്തിരിപ്പന്മാരാണെന്ന് പറയുന്ന വെള്ളാപ്പള്ളി ആദ്യം സ്വന്തം വീട്ടില്‍ മകനെ പറഞ്ഞ് കാര്യം ബോധിപ്പിക്കട്ടെ. കവിത കോപ്പിയടിക്കുന്നവരെയാണ് യുവജനോത്സവത്തില്‍ കുട്ടികള്‍ക്ക് മാര്‍ക്കിടാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.
Kozhikode
English summary
K muraleedharan against government on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X