• search
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലാവ്‌ലിന്‍ കേസ് ഭയന്ന് പിണറായി അമിത്ഷായെ സഹായിക്കുന്നു: കെ മുരളീധരന്‍

  • By Desk

കോഴിക്കോട്: കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാ സീറ്റുകള്‍ പരമാവധി കുറയ്ക്കാനാണ് അമിത്ഷായും പിണറായി വിജയനും ഒരുപോലെ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എംഎല്‍എ. ലാവ്‌ലിന്‍ കേസില്‍ തന്നെ വേട്ടയാടുമെന്ന് ഭയന്നാണ് പിണറായി അമിത്ഷായുടെ ആഗ്രഹത്തിന് കൂട്ടുനില്‍ക്കുന്നത്. 17വയസ്സുകാരിയെ വിവാഹം ചെയ്ത മലപ്പുറത്തെ വരനെതിരെ ക്രിമിനല്‍ കേസ്; പെൺകുട്ടിയെ ഷെൽട്ടർഹോമിലേക്ക്... പിന്നീട് വീട്ടിലേക്ക്!!
പുറമെ സംഘപരിവാര്‍ വിരോധം പ്രസംഗിക്കുകയും അവര്‍ക്ക് കേരളത്തില്‍ ഇടം ഉണ്ടാക്കി കൊടുക്കുകയുമാണ് പിണറായി ചെയ്യുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഒരുക്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടനം നിര്‍വഹിക്കാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത്ഷായ്ക്ക് പറന്നിറങ്ങാന്‍ സൗകര്യം ചെയ്തയാളാണ് പിണറായി. അമിത്ഷായുടെയും യോഗി ആദിത്യനാഥിന്റെയും ഹെലികോപ്റ്ററിന് അനുമതി നിഷേധിക്കാന്‍ മമതാ ബാനര്‍ജി ആര്‍ജ്ജവം കാണിക്കുമ്പോഴാണ് പിണറായി അവര്‍ക്ക് ഒത്താശ ചെയ്തത്. അയ്യപ്പന് നേരെ പുറംതിരിഞ്ഞു നിന്ന് പതിനെട്ടാംപടിയില്‍ കയറി അവഹേളിക്കാന്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് സൗകര്യം ചെയ്ത് കൊടുത്തതും പിണറായിയുടെ പോലീസാണ്.

പിണറായിക്ക് ഇരട്ടച്ചങ്കല്ല ഓട്ടച്ചങ്കാണെന്ന് ഇതെല്ലാം തെളിയിക്കുകയാണ്. ആചാരങ്ങള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന പിണറായി ദേവസ്വം ബോര്‍ഡിനെ പൂര്‍ണമായും രാഷ്ട്രീയവത്കരിച്ചു. ദേവസ്വം കമ്മിഷണര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെ എന്തടിസ്ഥാനത്തിലാണ് അദ്ദേഹം എ.കെ.ജി സെന്ററില്‍ പോയതെന്ന് മുരളീധരന്‍ ചോദിച്ചു. തങ്ങള്‍ക്ക് ഇഷ്ടമുള്ള വിധി നടപ്പാക്കുകയും അല്ലാത്തവ ലംഘിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.

എല്ലാ മതേതര പാര്‍ട്ടികളും ഒരുമിച്ച് നിന്ന് ബി.ജെ.പിയെ ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ സി.പി.എമ്മിന് മാത്രമാണ് കാര്യം മനസ്സിലാവാത്തത്. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും എം.പിമാരുടെ കണക്കാണ് രാഷ്ട്രപതി നോക്കുക. തറവാട് ഭാഗിക്കുമ്പോള്‍ ആരും കിണ്ടിയുടെയും കോളാമ്പിയുടെയും കണക്ക് എടുക്കാറില്ല. അതുപോലെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എടുക്കാ ചരക്കുകളായി മാറിയ സി.പി.എമ്മിന്റെ അവസ്ഥ.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മോദിയെ താഴെ ഇറക്കുന്നതിനൊപ്പം പിണറായിക്കുള്ള മുഖത്തടി കൂടിയായി മാറണമെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി ഭരണത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ക്ക് വിദേശത്ത് കടക്കാന്‍ എല്ലാ സൗകര്യവും നല്‍കി. ഗാന്ധിവധം പുനരാവിഷ്‌കരിച്ച സംഭവത്തില്‍ ഒന്ന് അപലപിക്കാന്‍ പോലും മോദി തയ്യാറായില്ല. അതിലൂടെ മോദി ഗോഡ്സയ്ക്ക് ഒപ്പമാണെന്ന് തെളിയിച്ചുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് അധ്യക്ഷനായിരുന്നു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം.കെ.രാഘവന്‍ എം.പി, ഡോ. എം.കെ.മുനീര്‍ എം.എല്‍.എ, ഡോ. ശൂരനാട് രാജശേഖരന്‍, സി.ആര്‍.ജയപ്രകാശ്, ലതികാ സുഭാഷ്, കെ.സി അബു, ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, പി.എം.സുരേഷ് ബാബു, എന്‍. സുബ്രമണ്യന്‍, കെ.പി.അനില്‍കുമാര്‍, കെ.പി.കുഞ്ഞികണ്ണന്‍, വി.എ.നാരായണന്‍, കെ.പ്രവീണ്‍കുമാര്‍, ഉമ്മര്‍ പാണ്ടികശാല, കെ.എം.അഭിജിത്ത്, അബ്ദുള്‍ മുത്തലീബ്, ഐ.കെ.രാജു, ആര്‍.വത്സലന്‍, പി.എ സലീം, പഴകുളം മധു, എം.എം. നസീര്‍, അഡ്വ. പി. ശങ്കരന്‍ സംസാരിച്ചു.

കോഴിക്കോട് മണ്ഡലത്തിലെ യുദ്ധം
പ്രഹരശേഷി
INC 60%
MUL 40%
INC won 3 times and MUL won 2 times since 1957 elections
Kozhikode

English summary
K Muraleedharan against Pinarayi Vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more