കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ മുരളീധരനെ പേരാമ്പ്ര സികെജി കോളെജില്‍ തടഞ്ഞു: കോളേജില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളി!!

Google Oneindia Malayalam News

Recommended Video

cmsvideo
വോട്ട് ചോദിക്കാൻ പോയ മുരളീധരനെ SFI തടഞ്ഞു | Oneindia Malayalam

പേരാമ്പ്ര : തിരഞ്ഞെടുപ്പ് പര്യടനത്തിന് പേരാമ്പ്ര സികെജി ഗവ. കോളെജില്‍ എത്തിയ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുളീധരന്‍. പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ച ശേഷം മൂന്നുമണിയോടെ പേരാമ്പ്ര മേഴ്‌സി കോളെജില്‍ വിദ്യാര്‍ത്ഥികളെ കണ്ടിരുന്നു. തുടര്‍ന്ന് സമീപത്ത് തന്നെയുള്ള സര്‍ക്കാര്‍ കോളെജില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോരേണ്ടി വന്നത്.

<strong>'എറണാകുളത്ത് ബുദ്ധിയുള്ള വോട്ടര്‍മാര്‍' പരാമര്‍ശത്തില്‍ കണ്ണന്താനത്തിനെ വിമര്‍ശിച്ച് ശശി തരൂര്‍! </strong>'എറണാകുളത്ത് ബുദ്ധിയുള്ള വോട്ടര്‍മാര്‍' പരാമര്‍ശത്തില്‍ കണ്ണന്താനത്തിനെ വിമര്‍ശിച്ച് ശശി തരൂര്‍!

കോളെജിന്റെ മുറ്റത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സെല്‍ഫി എടുക്കാന്‍ നിന്നുകൊടുത്ത ശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കെഎസ്‌യു നേതാക്കള്‍ക്കുമൊപ്പം കോളെജിലേക്ക് പ്രവേശിക്കുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റ് അടക്കുകയും അകത്ത് കടന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

kmuraleedharanackgcollege-

കൂടെയുള്ളവര്‍ ഗേറ്റ് തുറന്ന് മുരളീധരന്‍ കോളെജിന്റെ ഇടനാഴിയില്‍ പ്രവേശിച്ചെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗോവണിയില്‍ തടസ്സമായി നിന്ന് ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെ കെഎസ് യു പ്രവര്‍ത്തകരും മുദ്രാവാക്യം വിളി തുടങ്ങി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥാനാര്‍ത്ഥി തിരിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തര്‍ തമ്മില്‍ മുദ്രാവാക്യം വിളി തുടരുകയാണ്.

Kozhikode
English summary
K Muraleedharan blocked in ckg college during campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X