മതവിഷയങ്ങളില്‍ സര്‍ക്കാരും കോടതിയും ഇടപെടേണ്ട, ശബരിമലയില്‍ സ്ത്രീകള്‍ വേണ്ട: കെ മുരളീധരന്‍
കോഴിക്കോട്: മതവിഷയങ്ങളില്‍ സര്‍ക്കാറും കോടതിയും ഇടപെടുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. മതകാര്യങ്ങളില്‍ മതമേലധ്യക്ഷന്മാരാണ് അഭിപ്രായം പറയേണ്ടത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഡര്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച കെ. കരുണാകരന്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.
മതങ്ങളെ അധിഷേപിക്കാനല്ല ആവിഷ്‌കാര സ്വതന്ത്ര്യം. മതങ്ങളെ വ്രണപ്പെടുത്താന്‍ശ്രമിച്ചാല്‍ ഗവമെന്റിനേയോ കോടതിയേയോ സമീപിക്കുന്നതിനു പകരം കൈ വെട്ടും കാല്‍ വെട്ടും എന്ന നിലപാടല്ല തന്റെതെന്നും മീശനോവലിനെ ആസ്പദമാക്കി അദ്ദേഹം പറഞ്ഞു. കെ കരുണാകരന്‍ കറകളഞ്ഞ മതവിശ്വാസി ആയിരുന്നു. അതോടൊപ്പം മതേതര വിശ്വാസിയുമായിരുന്നു. മറ്റു മതങ്ങളെ അദ്ദേഹം അതുപോലെ ബഹുമാനിച്ചിരുന്നു. ഏതെങ്കിലും മതത്തെ അപമാനിച്ചാല്‍ അദ്ദേഹം ശക്തമായ് പ്രതികരിക്കാറുണ്ടായിരുന്നു.

മുരളീധരന്‍ പറഞ്ഞു.ശബരി മലയിലെ സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിസംഗഭാവമാണ് പ്രകടിപ്പിക്കുന്നത്. മൂേന്നകാല്‍ കോടി വരുന്ന ഭക്തര്‍ എത്തുന്ന ശബരി മല വന പ്രദേശമാണെന്നും അവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ലെന്നും 5 വയസ്സു മുതല്‍ 90 വയസ്സു വരെയുള്ളവര്‍ സുരക്ഷിതമല്ലാത്ത ഇന്നത്തെ കാലത്ത് 10 മുതല്‍ 50 വയസ്സു വരെയുള്ളവര്‍ വന്നാല്‍ ഉള്ള അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications