കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ മുരളീധരൻ എംപി പണി തുടങ്ങി: ആദ്യ ആവശ്യം റെയിൽവേ നവീകരണം, പിയൂഷ് ഗോയലിന് നിവേദനം!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട തലശ്ശേരി, വടകര, കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷനുകളുടെ ആധുനികവത്‌ക്കരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയലിന് നൽകിയ നിവേദനത്തിൽ കെ.മുരളീധരൻ എംപി ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിനുള്ള 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തലശ്ശേരി റെയിൽവെ സ്‌റ്റേഷനിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച റെയിൽവെ സ്‌റ്റേഷന്റെ ഭാഗമായ 50 ഏക്കർ സ്ഥലം ഉപയോഗിക്കാതെ കിടക്കുകയാണ്. പ്രതിദിനം 12,000 യാത്രക്കാർ ഉപയോഗിക്കുന്ന തലശ്ശേരി സ്‌റ്റേഷന് ഏഴുലക്ഷം രൂപയുടെ വരുമാനമുണ്ട്.

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ എന്ത് നടപടിയെടുത്തു? കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്!ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ എന്ത് നടപടിയെടുത്തു? കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്!

kmuraleedharan-15

'ആദർശ് പദ്ധതിയിൽ ഉൾപ്പെടുത്തിയ വടകര സ്‌റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. കോട്ടക്കടവ്-അരങ്ങിൽ റെയിൽവെ ഗേറ്റിൽ അടിപ്പാത ഇല്ലാത്തത് നഗര വികസനത്തെ ബാധിക്കുന്നു. റിസർവേഷൻ സൗകര്യവും യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്.
കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷനിൽ പ്ളാറ്റ്ഫോം നിർമ്മാണം വൈകുന്നതും ആവശ്യത്തിന് മേൽക്കൂര ഇല്ലാത്തതും യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നു. സ്‌റ്റേഷനിൽ കൂടുതൽ റിസർവേഷൻ കൗണ്ടറുകൾ തുടങ്ങണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Kozhikode
English summary
K Muraleedharan moves to railway rennovation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X