കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിൽ ദർശനം നടത്തിയത് ആക്റ്റിവിസ്റ്റുകളെന്ന് മുഖ്യമന്ത്രി സമ്മതിച്ചു: കെ മുരളീധരൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹര്‍ത്താല്‍ദിനത്തില്‍ മിഠായിതെരുവിലുണ്ടായ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ബിജെപിയും സിപിഎമ്മും ആസൂത്രിത ശ്രമം നടത്തിയതായി കെ മുരളീധരന്‍ എംഎല്‍എ. പള്ളികള്‍ അക്രമിക്കുമെന്ന സംഘപരിവാര്‍ ആക്രോശം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പേരാമ്പ്രയില്‍ മുസ്‌ലിംപള്ളിക്ക് നേരെ കല്ലേറുണ്ടായി.

<strong>കണ്ണൂർ വിമാനം- മൃതദേഹ നിരക്ക്: യാത്ര സമിതി എയർ ഇന്ത്യ മാനേജ്മെന്റ്മായി കൂടിക്കാഴ്ച നടത്തി</strong>കണ്ണൂർ വിമാനം- മൃതദേഹ നിരക്ക്: യാത്ര സമിതി എയർ ഇന്ത്യ മാനേജ്മെന്റ്മായി കൂടിക്കാഴ്ച നടത്തി

സി.പി.എം ബ്രാഞ്ച് സെക്രട്ടറി കേസില്‍ പ്രതിയാകുകയും ചെയ്തു. മിഠായിതെരുവിലെ സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കെതിരെ മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച 'മധുരതെരുവില്‍ വിഷം പുരട്ടരുത്' യുവജനപ്രതിരോധ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

K Muraleedharan

മതസൗഹാര്‍ദം തകര്‍ത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണ് ഇരുകൂട്ടരുടേയും ശ്രമം. ഹര്‍ത്താല്‍ ദിനം കടകള്‍തുറന്നാല്‍ സംരക്ഷണം നല്‍കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ വ്യാപാരികളെ വഞ്ചിച്ചു. മിഠായിതെരുവിലടക്കം വേണ്ടത്ര പൊലീസ് സുരക്ഷയൊരുക്കിയില്ല. സംഘപരിവാറിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കി. വ്യാപാരികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച അക്രമികള്‍ക്കെതിരെ കേസെടുക്കാതെ വിട്ടയച്ച പൊലീസ് രക്ഷപ്പെടാന്‍ അവസരമൊരുക്കി.

അതിതീവ്രവാദികളായ ആക്ടിവിസ്റ്റുകളെയാണ് പൊലീസ് മലകയറ്റിയതെന്നതിനുള്ള തെളിവാണ് കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന ആര്‍പ്പോ ആര്‍ത്തവം ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള മുഖ്യമന്ത്രിയുടെ വിട്ടുനില്‍ക്കലിലൂടെ വ്യക്തമായത്. കനകദുര്‍ഗയും ബിന്ദുവുമടക്കം പങ്കെടുത്ത പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രിക്ക് രഹസ്യാന്വേഷണത്തില്‍ വിവരം ലഭിച്ചിരുന്നു. ആക്റ്റിവിസ്റ്റുകളും മാവോയിസ്റ്റുകളും പങ്കെടുക്കുന്നുവെന്നതായിരുന്നു വിശദീകരണം. എന്നാല്‍ ശബരിമലയില്‍ ഇവരെ രഹസ്യമായി പ്രവേശിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയും പൊലീസും ഇക്കാര്യങ്ങള്‍ അറിയില്ലായിരുന്നോ എന്ന് മുരളീധരൻ ചോദിച്ചു.

രണ്ട് യുവതികളെ ആചാരം ലംഘിച്ച് ശബരിമലചവിട്ടിയതില്‍ ഒന്നാംപ്രതി പിണറായി വിജയനും രണ്ടാംപ്രതി ആര്‍.എസ്.എസുമാണ്. യു.ഡി.എഫിനെ കേരളത്തില്‍ നിന്ന് തുടച്ചുനീക്കാനുള്ള സി.പി.എം-ബി.ജെ.പി ഗൂഢാലോചനയുടെ ഫലമാണിതെന്നും കെ മുരളീധരന്‍ പറഞ്ഞു.

പ്രതിരോധ സംഗമം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ മിഠായിതെരുവില്‍ രാഷ്ട്രീയവും മതപരവുമായ വര്‍ഗീയദ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കടകള്‍ അഗ്നിക്കിരയാക്കാന്‍ ശ്രമിച്ചതിലൂടെ എരിതീയില്‍ എണ്ണയൊഴിക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. കടകള്‍ തുറക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ വ്യാപാരികളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

സംഘപരിവാറിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കി പൊലീസ് ഇവിടെ നിഷ്‌ക്രിയമായി. വര്‍ഗീയ മുദ്രാവാക്യം വിളിച്ചവരെ കസ്റ്റഡിയിലെടുത്ത് നിമിഷങ്ങള്‍ക്കകം വിട്ടയച്ച പൊലീസ് രക്ഷപ്പെടാന്‍ അവസരമൊരുക്കി. മിഠായിതെരുവില്‍ സൗഹൃദം തിരിച്ചുപിടിക്കാന്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ച് നില്‍ക്കണമെന്നും മുനീര്‍ അഭിപ്രായപ്പെട്ടു.

മിഠായിതെരുവില്‍ തുടര്‍ന്ന് വര്‍ഗീയകലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും നഷ്ടം സംഭവിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇരുകൂട്ടരും രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സാജിത് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു.

Kozhikode
English summary
K Muraleedharan's coment on Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X