കെ മുരളീധരൻ; ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കോളേജുകളിൽ, ആവേശ സ്വീകരണം!!
നാദാപുരം: കോളേജുകളിൽ പ്രചാരണ തരംഗം തീർത്ത് വടകര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. നാദാപുരം മണ്ഡലത്തിലെ വിവിധ കോളജുകളിലാണ് പ്രചാരണ പരിപാടികളുമായി സ്ഥാനാർത്ഥി എത്തിയത്. ആവേശകരമായ സ്വീകരണമായിരുന്നു സ്ഥാനാർത്ഥിക്ക് വിവിധ കോളജുകളിൽ വിദ്യാർത്ഥികൾ ഒരുക്കിയത്. രാവിലെ 11 മണിയോടെ നാദാപുരം ഗവണ്മെന്റ് കോളജിലായിരുന്നു ആദ്യ സ്വീകരണം. മുദ്രാവാക്യം വിളികളോടെ വരവേറ്റ വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ ഹാരാർപ്പണമണിയിച്ച് ക്ലാസുകളിലേക്ക് ആനയിച്ചു. തുടർന്ന് ഓരോ ക്ലാസുകളിലും പോയി വിദ്യാർത്ഥികളെ കണ്ട് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു.
തുടർന്ന് ദാറുൽ ഹുദ ടി.ടി.ഐ വാണിമേൽ, നാഷണൽ കോളജ് പുളിയാവ്, ഐഡന്റിറ്റി കോളേജ് വേവം, എം.ഇ.ടി കോളേജ്, മലബാർ വിമൻസ് നാദാപുരം, ടി.ഐ.എം ബി-എഡ് കോളജ്, ടി. ഐ.എം ഹൈസ്ക്കൂൾ, സിറാജുൽ ഹുദാ ക്യാമ്പസ്,ദാറുൽ ഹുദ കോളജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സ്ഥാനാർത്ഥിയെ കോളജ് കവാടത്തിൽ വെച്ച് തന്നെ വിദ്യാർത്ഥികൾ സ്വീകരിച്ചു. സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കാൻ മത്സരിച്ചു. അദ്ധ്യാപകരെയും ജീവനക്കാരെയും കണ്ട് വിശേഷങ്ങൾ പങ്കുവെച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കോളജിലെ കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ സ്വീകരണത്തിന് നേതൃത്വം നൽകി. അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, സി.വി കുഞ്ഞികൃഷ്ണൻ, എൻ.കെ മുസ്സ, അഡ്വ.എ സജീവൻ, സി.വി.എം വാണിമേൽ, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട്, കെ.എസ്.യു ജോയിന്റ് സെക്രട്ടറി അനസ് നെങ്ങാടി, എം.എസ്.എഫ് നാദാപുരം മണ്ഡലം പ്രസിഡന്റ് കെ.വി അർഷാദ്, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അർഷാദ് പറമ്പത്ത്, മുഹ്സിൻ വളപ്പിൽ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ നജ്മുസാബിഖ് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.












Click it and Unblock the Notifications