കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പള്ളിക്കെതിരെ രോഷം, വടകരയില്‍ പ്രചാരണത്തിനില്ലെന്ന് മുരളീധരന്‍, വിമതന് കോണ്‍ഗ്രസ് ചിഹ്നം

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന യുഡിഎഫിന് വന്‍ തലവേദനയായി കോണ്‍ഗ്രസിലെ പോര്. വടകരയില്‍ താന്‍ പ്രചാരണത്തിന് ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് കെ മുരളീധരന്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയുള്ള പരസ്യ പോരാണിത്. വിമത സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് വടകരയില്‍ പിന്തുണ നല്‍കുന്നതിലാണ് രോഷം ശക്തമായിരിക്കുന്നത്. മുരളീധരന്‍ നേതൃത്വത്തിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പിന്നോട്ടില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

കോണ്‍ഗ്രസിലെ പ്രശ്‌നം

കോണ്‍ഗ്രസിലെ പ്രശ്‌നം

വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനില്‍ വിമത സ്ഥാനാര്‍ത്ഥിക്ക് നേരത്തെ മുല്ലപ്പള്ളി പിന്തുണ നല്‍കിയിരുന്നു.മുല്ലപ്പള്ളി ഇടപെട്ട് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനുള്ള അനുമതിയും ഈ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയിരുന്നു. മുല്ലപ്പള്ളിയുടെ വ്യക്തി താല്‍പര്യം കൂടി ഈ തീരുമാനത്തില്‍ ഉണ്ടായിരുന്നു. കാരണം മുല്ലപ്പള്ളി രാമചന്ദ്രന്റെ ജന്മനാടാണ് കല്ലാമല. ഇവിടെ പ്രശ്‌നമുണ്ടായപ്പോള്‍ തന്നെ മുല്ലപ്പള്ളി ഇടപെട്ട് വിമത സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിക്കുകയായിരുന്നു.

പ്രചാരണത്തിനില്ലെന്ന് മുരളീധരന്‍

പ്രചാരണത്തിനില്ലെന്ന് മുരളീധരന്‍

വടകരയില്‍ മുല്ലപ്പള്ളി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാവില്ലെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരന്‍ അറിയിച്ചു. മുല്ലപ്പള്ളിയോടുള്ള പ്രതിഷേധവും അദ്ദേഹം അറിയിച്ചു. പഞ്ചായത്തില്‍ പ്രാദേശിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെങ്കിലും നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും സംസ്ഥാന രാഷ്ട്രീയം ചര്‍ച്ചയാകും എന്ന് മുരളീധരന്‍ പറഞ്ഞു. അര്‍ഹിച്ചവര്‍ക്ക് അവസരം ലഭിച്ചോ എന്നതില്‍ പല ആക്ഷേപങ്ങളും പഞ്ചായത്ത് തലത്തില്‍ അടക്കം വരുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് അത് ചര്‍ച്ച ചെയ്യേണ്ടതില്ല.

ഞാന്‍ അറിഞ്ഞത് അക്കാര്യം

ഞാന്‍ അറിഞ്ഞത് അക്കാര്യം

കല്ലാമലയില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി വന്നിട്ടുണ്ട്. ചിഹ്നം ഡിസിസി നല്‍കിയിട്ടില്ലെന്നും, കല്ലാമലയില്‍ ആര്‍എംപിയാണ് സ്ഥാനാര്‍ത്ഥിയെന്നുമാണ് ഞാന്‍ അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത്. ഡിസിസി പ്രസിഡന്റ് കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നതെന്ന് പറഞ്ഞപ്പോഴാണ് പുതിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞാന്‍ അറിഞ്ഞത്. അത്തരത്തില്‍ ഒരു ആശയക്കുഴപ്പം അവിടെ ഉണ്ട്. അത് ആദ്യം ഇല്ലാതാക്കണം. സ്ഥലം എംപി എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ എന്നെ കൂടി മുല്ലപ്പള്ളിക്ക് അറിയിക്കാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

അത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

അത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി തന്നെയാണ് കല്ലാമലയില്‍ മത്സരിക്കുന്നത്. അതുകൊണ്ടാണ് ചിഹ്നം അനുവദിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ കണ്‍വെന്‍ഷനില്‍ യുഡിഎഫിന്റെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയിലെത്തുമ്പോള്‍ പ്രചാരണത്തില്‍ നിന്ന് മാറി നില്‍ക്കുക എന്നതേ തനിക്ക് ചെയ്യാനാവൂ എന്ന് മുരളി പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച ശേഷമേ ഇനി മണ്ഡലത്തില്‍ പ്രചാരണത്തില്‍ പങ്കെടുക്കൂ. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടായാല്‍ എങ്ങനെയാണ് വോട്ട് ചോദിക്കുകയെന്നും മുരളീധരന്‍ ചോദിച്ചു.

മുല്ലപ്പള്ളിക്ക് പിഴച്ചു

മുല്ലപ്പള്ളിക്ക് പിഴച്ചു

കെപിസിസി പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്ന് സ്ഥാനാര്‍ത്ഥി പറയുമ്പോള്‍, അത് ഞാന്‍ അറിയാന്‍ വൈകിയത് എന്ത് കൊണ്ടാണ്. പ്രചാരണത്തിന് ഇറങ്ങുന്നില്ല എന്നത് ഒരു സീറ്റില്‍ മാത്രമല്ല, മണ്ഡലത്തില്‍ പൊതുവേ എന്ന നിലയിലുള്ള തന്റെ തീരുമാനം. ഒരിക്കലും ഇങ്ങനൊരു ആശയക്കുഴപ്പം ഉണ്ടാവാന്‍ പാടില്ലായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ആര്ക്ക് വേണ്ടി വോട്ട് ചോദിക്കുമെന്നും മുരളീധരന്‍ ചോദിക്കുന്നു. മുല്ലപ്പള്ളിക്കെതിരെയുള്ള പ്രത്യക്ഷ പോര് കൂടിയാണ് മുരളീധരന്‍ ആരംഭിച്ചിരിക്കുന്നത്.

Kozhikode
English summary
k muraleedharan says he will not campaign for udf in vadakara after congress supports rebel candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X