മുരളീധരന്‍ പത്രിക സമര്‍പ്പിച്ചു; വടകരയില്‍ നിഴലിച്ചത് കെപിസിസി - എഐസിസി പോര്
കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ കലക്റ്റര്‍ ശീരാം സാംബശിവ റാവു മുന്‍പാകെയാണ് പത്രിക കൈമാറിയത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതു കാരണം കടുത്ത അനിശ്ചിതത്വം നിലനിന്നിരുന്ന വടകരയില്‍ മുരളീധരനു തന്നെ മുഷിപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എഐസിസിയും കെപിസിസിയും തമ്മിലുള്ള ശീതസമരമാണ് ഇത്തരമൊരു അനിശ്ചിതത്വത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന.
മറ്റു സ്ഥാനാര്‍ഥികളെയെല്ലാം എഐസിസി പ്രഖ്യാപിച്ചപ്പോള്‍ വയനാടിന്റെയും വടകരയുടെയും കാര്യത്തില്‍ കെപിസിസി ഓവര്‍ സ്മാര്‍ട്ടായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതിന് ചെറിയൊരു ഷോക്ക് നല്‍കുകയായിരന്നത്രെ എഐസിസി. അനിശ്ചിതത്വം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന നിലയില്‍ എത്തിയിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച വയനാട്ടിലേക്കും വടകരയിലേക്കും എഐസിസി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ഉഷാറായ കെ മുരളീധരന്‍ തിങ്കളാഴ്ചതന്നെ പത്രിക സമര്‍പ്പിച്ചു.

രാവിലെ 11.20 ഓടെ ജില്ലാ വരണാധികാരിയായ കലക്ടർ സാംബശിവ റാവു മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പ്രതികയാണ് നൽകിയത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് ലോക്സഭാ മണ്ഡലം ചെയർമാൻ പാറക്കൽ അബ്ദുള്ള എംഎൽഎ, ജനറൽ കൺവീനർ യു രാജീവൻ, ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് എന്നിവരോടൊപ്പമെത്തിയാണ് മുരളീധരൻ പത്രിക നൽകിയത്.
കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ സുബ്രഹ്മണ്യൻ, പി എം സുരേഷ് ബാബു, സജീവ് ജോസഫ്, വിഎ നാരായണൻ, സെക്രട്ടറി അഡ്വ. കെ പ്രവീൺ കുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ലതിക സുഭാഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. പി ശങ്കരൻ, കൺവീനർ എം എ റസാഖ്, മുൻ ഡിസിസി പ്രസിഡന്റുമാരായ എം വീരാൻകുട്ടി, കെസി അബു, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ പൂതക്കുഴി, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സിവിഎം വാണിമേൽ, സജീവ് മാറോളി, വിഎം ചന്ദ്രൻ, കെ രാമചന്ദ്രൻ, സത്യൻ കടിയങ്ങാട്, പികെ രാഗേഷ്, മുഹമ്മദ് ഇഖ്ബാൽ, വിദ്യ ബാലകൃഷ്ണൻ, രാജേഷ് കീഴരിയൂർ, പി ഉഷാദേവി, കെപി രാധാകൃഷ്ണൻ, മoത്തിൽ നാണു, സിവി ജിതേഷ്, ദിനേശ് പെരുമണ്ണ, പ്രദീപ് ചോമ്പാല, വിപി ദുൽഖിഫിൽ, വിടി നിഹാൽ, സിവി കുഞ്ഞികൃഷ്ണൻ, അനൂപ് വില്ല്യാപ്പള്ളി എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications